ആധുനിക സൗകര്യങ്ങളുമായി തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയം; നവീകരണം പൂര്‍ത്തിയായി, ഉദ്ഘാടനം ജൂലൈ 21ന്

Published : Jul 18, 2025, 10:27 AM IST
Napier Museum

Synopsis

തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിൽ പുതുതായി നിർമ്മിച്ച വിവിധോദ്ദേശ കെട്ടിടത്തിന്റെയും ആധുനികമായി നവീകരിച്ച മ്യൂസിയം ഓഡിറ്റോറിയത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 21 ന്. 

തിരുവനന്തപുരം: മ്യൂസിയം കോമ്പൗണ്ടിൽ ഗാർഡൻ ഓഫീസ് കെട്ടിടത്തിനോട് ചേർന്ന് പൊതുജന സേവനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് എആർ / വിആർ തീയറ്റർ, പ്ലാന്റ് നഴ്സറി, മിനി സെമിനാർ ഹാൾ എന്നിവയ്ക്ക് വിഭാവനം ചെയ്ത് പുതുതായി നിർമ്മിച്ച വിവിധോദ്ദേശ കെട്ടിടത്തിന്റെയും, ആധുനികമായി നവീകരിച്ച മ്യൂസിയം ഓഡിറ്റോറിയത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 21ന് വൈകിട്ട് 5.30 ന് തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവ്വഹിക്കും. രജിസ്ട്രഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പിലെ മ്യൂസിയം ഓഡിറ്റോറിയം ആധുനിക സൗകര്യങ്ങളോടു കൂടി നവീകരണം പൂർത്തിയാക്കി. എൽ.ഇ.ഡി. ഡിസ്‌പ്ലേ വാൾ, പബ്ലിക് അഡ്രസ്സ് സിസ്റ്റം, എയർ കണ്ടീഷൻ സംവിധാനം, ബി.എൽ.ഡി.സി. ഫാനുകൾ, മികച്ച പ്രകാശ സംവീധാനം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. അഡ്വ. വി. കെ. പ്രശാന്ത് എം എൽ മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങിൽ നഗരസഭ മേയർ ആര്യാ രാജേന്ദ്രൻ സ്വാഗതം ആശംസിക്കും.

PREV
Read more Articles on
click me!

Recommended Stories

ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ
അഡ്രിനാലിൻ പമ്പ് ചെയ്യാം! തിരക്കുകൾ മാറ്റിവെച്ച് പോകാൻ ഇതിനോളം മികച്ച സ്പോട്ടില്ല, കീഴടക്കാം പൈതൽമല