മഴയെത്തും മുമ്പേ ട്രിപ്പ് പോകാം, മെയ് മാസം അടിച്ചുപൊളിക്കാം; കിടിലൻ പാക്കേജുകളുമായി കെഎസ്ആര്‍ടിസി

Published : May 02, 2025, 05:20 PM ISTUpdated : May 02, 2025, 05:22 PM IST
മഴയെത്തും മുമ്പേ ട്രിപ്പ് പോകാം, മെയ് മാസം അടിച്ചുപൊളിക്കാം; കിടിലൻ പാക്കേജുകളുമായി കെഎസ്ആര്‍ടിസി

Synopsis

അതിരപ്പള്ളി, ഗവി, മൂന്നാര്‍, വാഗമണ്‍, കുമരകം തുടങ്ങി കേരളത്തിലെ പ്രശസ്തമായ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. 

മെയ് മാസത്തിൽ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ യാത്രകൾ പ്ലാൻ ചെയ്യുന്നവര്‍ നിരവധിയാണ്. മഴക്കാലം എത്തുന്നതിന് മുമ്പ് പരമാവധി യാത്രകൾ ചെയ്യുകയാണ് പലരുടെയും ലക്ഷ്യം. അത്തരത്തിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവര്‍ക്ക് വേണ്ടി കിടിലൻ പാക്കേജുമായി രംഗത്തെത്തിയിരിക്കുകയാണ്  കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെൽ. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്ന് മെയ് മാസത്തിൽ നിരവധി യാത്രകളാണ് ഒരുക്കിയിരിക്കുന്നത്. അതിരപ്പള്ളി, ഗവി, മൂന്നാര്‍, വാഗമണ്‍, കുമരകം തുടങ്ങി കേരളത്തിലെ പല പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും യാത്രകൾ പുറപ്പെടുന്നുണ്ട്. 

1. മാമലക്കണ്ടം - മൂന്നാര്‍ - ചതുരംഗപ്പാറ

മാമലക്കണ്ടം - മൂന്നാര്‍ - ചതുരംഗപ്പാറ ട്രിപ്പ് മെയ് 3നാണ് സംഘടിപ്പിക്കുന്നത്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്ര പുലർച്ചെ 5.00 മണിക്ക് പെരിന്തൽമണ്ണ ഡിപ്പോയില്‍ നിന്ന് പുറപ്പെടും. ബസ് ടിക്കറ്റ്, താമസം, ഒരു ദിവസത്തെ ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടെ 1620 രൂപയാണ് ഈടാക്കുക. ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് യാത്ര. 

2. അതിരപ്പിള്ളി - മലക്കപ്പാറ

കേരളത്തിലെ ഏറ്റവും പ്രശസ്തമായ അതിരപ്പിള്ളി വെള്ളച്ചാട്ടവും മലക്കപ്പാറയും സന്ദര്‍ശിക്കുന്ന യാത്ര മെയ് 10ന് രാവിലെ 5 മണിയ്ക്ക് പുറപ്പെടും. 860 രൂപയാണ് നിരക്ക്. ബസ് ടിക്കറ്റ് മാത്രമാണ് ഈടാക്കുന്നത്. ഇതേ യാത്ര മെയ് 28നും സംഘടിപ്പിക്കുന്നുണ്ട്. ഓര്‍ഡിനറി ബസിലാണ് യാത്ര. 

3. ഗവി - പരുന്തുംപാറ

ഗവി - പരുന്തുംപാറ ഏകദിന യാത്ര മെയ് 11ന് പുറപ്പെടും. സൂപ്പര്‍ ഫാസ്റ്റ്/ഡീലക്സ് ബസിലാണ് യാത്ര പോകുന്നത്. പ്രഭാത ഭക്ഷണം, കുട്ടവഞ്ചി സവാരി, ടിക്കറ്റ്, ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടെ 2950 രൂപയാണ് നിരക്ക്. 

4. വാഗമണ്‍ - കുമരകം

വാഗമണ്ണിലെ തേയില തോട്ടങ്ങളും മലകളും തടകാങ്ങളുമെല്ലാം കണ്ട് കുമരകത്ത് ഒരു പകൽ ബോട്ടിംഗും ഉൾപ്പെടുത്തിയിട്ടുള്ള പാക്കേജാണിത്. മെയ് 16ന് രാത്രി 8 മണിയ്ക്കാണ് യാത്ര പുറപ്പെടുക. ബസ് ടിക്കറ്റ്, സഫാരി, ക്യാംപ് ഫയർ, ഹൗസ് ബോട്ട്, രണ്ടാം ദിവസത്തെ ഡിന്നർ ഒഴികെയുള്ള ഭക്ഷണം എന്നിവ ഉൾപ്പെടെ 4,360 രൂപയാണ് നിരക്ക്. ഡീലക്സ്/എക്സ്പ്രസ് ബസിലാണ് യാത്ര. 

5. നെല്ലിയാമ്പതി

നെല്ലിയാമ്പതി ഏകദിന യാത്ര മെയ് 21ന് രാവിലെ 5.30ന് പുറപ്പെടും. ബസ് ടിക്കറ്റ് നിരക്ക് മാത്രമാണ് ഈടാക്കുക. 740 രൂപയാണ് നിരക്ക്. ഓര്‍ഡിനറി ബസിലാണ് യാത്ര.  

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ