യാത്രയും ആത്മീയതയും ഒരുമിച്ച് വേണോ? എങ്കിൽ ഈ 5 സ്ഥലങ്ങൾ വിട്ടുകളയരുത്! 

Published : Feb 22, 2025, 07:32 PM IST
യാത്രയും ആത്മീയതയും ഒരുമിച്ച് വേണോ? എങ്കിൽ ഈ 5 സ്ഥലങ്ങൾ വിട്ടുകളയരുത്! 

Synopsis

ആത്മീയ യാത്രകൾ നടത്താൻ അനുയോജ്യമായ നിരവധി സ്ഥലങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുണ്ട്. 

ജീവിതത്തിൽ ഏറെ വിഷമകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർ പലപ്പോഴും ആത്മീയ യാത്രകളിലൂടെ സ്വയം വീണ്ടെടുക്കാൻ ശ്രമിക്കാറുണ്ട്. ഒരിക്കലും ആത്മീയ യാത്ര എന്നത് മതവുമായി മാത്രം ബന്ധപ്പെട്ടിരിക്കണമെന്നില്ല. ചിലർക്ക് അത് മതപരമായ യാത്രയാണെങ്കിൽ മറ്റ് ചിലരെ അത് ആഴത്തിലുള്ള ഉൾക്കാഴ്ച നൽകാനാകും സഹായിക്കുക. ഓരോരുത്തർക്കും അവരുടെ ആത്മീയ യാത്രയ്ക്ക് പിന്നിലെ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരിക്കും. എന്നാൽ എല്ലാവരുടെയും ആത്മീയ യാത്രകളുടെ ആത്യന്തിക ലക്ഷ്യം സമാധാനം കണ്ടെത്തുക എന്നതായിരിക്കും. ഇന്ത്യയിൽ ആത്മീയ യാത്രകൾ നടത്താൻ അനുയോജ്യമായ നിരവധി സ്ഥലങ്ങളുണ്ട്. അവയിൽ ചിലതിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

ഋഷികേശ് (ഉത്തരാഖണ്ഡ്)

ആത്മീയതയിൽ മുഴുകണമെങ്കിൽ ഇന്ത്യയിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ഋഷികേശ്. നിരവധിയാളുകൾ പങ്കെടുക്കുന്ന ഗംഗാ ആരതിയാണ് ഇവിടുത്തെ മുഖ്യ ആകർഷണം. ധാരാളം യോഗ, ധ്യാന കേന്ദ്രങ്ങളും നിങ്ങൾക്ക് ഇവിടെ കാണാം. 

ഹരിദ്വാർ (ഉത്തരാഖണ്ഡ്)

എല്ലാ ദിവസവും സൂര്യാസ്തമയത്തിന് ശേഷം ഹരിദ്വാറിൽ നടക്കുന്ന ഗംഗാ ആരതി വളരെ വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുക. ശംഖും മണിനാദവും മുഴങ്ങുന്ന അന്തരീക്ഷത്തിൽ ചെലവിടുന്ന സമയം ഒരിക്കലും വെറുതെയാകില്ല. കൂടാതെ, ഹർ-കി-പൗരി എന്ന പുണ്യസ്ഥലത്ത് എത്തിയ ശേഷം ഗംഗാ സ്നാനം നടത്താം. മായാ ദേവി ക്ഷേത്രം, ദർശ മഹാദേവ ക്ഷേത്രം, പവൻ ധാം തുടങ്ങിയ ക്ഷേത്രങ്ങളും ഹരിദ്വാറിലുണ്ട്. 

അമൃത്സർ (പഞ്ചാബ്)

അമൃത്സർ എന്ന് കേൾക്കുമ്പോൾ തന്നെ സുവർണ്ണ ക്ഷേത്രമാണ് ഓർമ്മ വരിക. സിഖ് മതത്തിലെ ഏറ്റവും പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ ദിവസവും ധാരാളം ആളുകൾ എത്താറുണ്ട്. നിരവധി ആളുകൾ നിസ്വാർത്ഥമായി അവിടെ സേവ ചെയ്യുന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ്. ഇതിനു പുറമെ, മിനി സുവർണ്ണ ക്ഷേത്രം എന്നും അറിയപ്പെടുന്ന ദുർഗിയാന മന്ദിറിലേക്കും നിങ്ങൾക്ക് പോകാം. 

ഹംപി (കർണാടക)

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട സ്ഥലമാണ് കർണാടകയിലെ ഹംപി. ശിവന് സമർപ്പിച്ചിരിക്കുന്ന വിരൂപാക്ഷ ക്ഷേത്രം, ആദിശങ്കരനുമായി ബന്ധപ്പെട്ട മഠം, വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ഹംപി ക്ഷേത്രം തുടങ്ങി നിരവധി പുരാതന ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. വർഷം തോറും ധാരാളം തീർത്ഥാടകർ ഇവിടേയ്ക്ക് എത്താറുണ്ട്. ആത്മീയ യാത്രകൾക്ക് പുറമെ വിനോദ സഞ്ചാരികളും ധാരാളമായി എത്തുന്ന സ്ഥലമാണ് ഹംപി. 

വൃന്ദാവൻ (ഉത്തർപ്രദേശ്)

യമുന നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പുണ്യനഗരമാണ് വൃന്ദാവൻ. ഭഗവാൻ കൃഷ്ണൻ തന്റെ ബാല്യകാലത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് ഈ നഗരത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ ഭഗവാൻ കൃഷ്ണന്റെ നിരവധി ക്ഷേത്രങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും. ബങ്കെ ബിഹാരി ക്ഷേത്രവും രാധ രാമൻ ക്ഷേത്രവുമാണ് ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ. ഭക്തിയുടെ ഭാഗമായി ദിവസം മുഴുവൻ ഭജനകൾ പാടുന്ന ധാരാളം ആളുകളെ ഇവിടെ നിങ്ങൾക്ക് കാണാൻ കഴിയും. കൂടാതെ, നദീതീരത്ത് നടത്തുന്ന ആരതിയിലും പങ്കെടുക്കാം. 

READ MORE: യൂറോപ്പിനോട് സാമ്യമുള്ള ഇന്ത്യയിലെ 5 അടിപൊളി ഡെസ്റ്റിനേഷനുകൾ

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ