പശ്ചിമഘട്ടത്തിലെ കാഴ്ചകളുടെ പറുദീസ; മൂന്നാറും വയനാടുമല്ല, ഇവിടം സ്വർഗമാണ്!

Published : Feb 17, 2025, 08:01 AM ISTUpdated : Feb 17, 2025, 08:09 AM IST
പശ്ചിമഘട്ടത്തിലെ കാഴ്ചകളുടെ പറുദീസ; മൂന്നാറും വയനാടുമല്ല, ഇവിടം സ്വർഗമാണ്!

Synopsis

തേയില തോട്ടങ്ങളുടെ ഭംഗി ആസ്വദിച്ച് നടത്തുന്ന ഡ്രൈവ് നൽകുന്ന അനുഭവം ഒന്ന് വേറെ തന്നെയാണ്. 

കോടമഞ്ഞും തണുപ്പും ആസ്വദിക്കാനായി മലയാളികൾ ഭൂരിഭാഗവും തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളാണ് മൂന്നാറും വയനാടും. എന്നാൽ മൂന്നാറിനെ വെല്ലുന്ന കാഴ്ചകൾ ഒളിപ്പിച്ച ഒരു ഹിൽസ്റ്റേഷൻ കേരളത്തിന് അടുത്ത് തന്നെയുണ്ട്. തമിഴ്നാട്ടിലെ മലയോര ഗ്രാമമായ മേഘമലയാണ് സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്നത്. 

പശ്ചിമഘട്ടത്തിലെ കാഴ്ചകളുടെ പറുദീസയാണ് മേഘമല. കേരളത്തിന് അടുത്തുള്ള തമിഴ്നാട്ടിലെ തേനിയിലാണ് മേഘമല സ്ഥിതി ചെയ്യുന്നത്. എപ്പോഴും മേഘങ്ങളാൽ ചുറ്റപ്പെട്ട കൊടുമുടിയാണിത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,500 മീറ്ററിൽ സ്ഥിതി ചെയ്യുന്ന മേഘമലയിൽ തേയില, കാപ്പി, ഏലം എന്നിവയുടെ തോട്ടങ്ങൾ ധാരാളമുണ്ട്. ഇവിടേയ്ക്ക് എത്തുന്ന സഞ്ചാരികൾക്ക് മേഘമലൈ ടൈഗര്‍ റിസേര്‍വ്, ഹൈവേവി ഡാം, മേഘമല വ്യൂപോയിന്റ്, മനലാര്‍ ഡാം, സുരുലി വെള്ളച്ചാട്ടം, ഇരവംഗലാർ ഡാം, മഹാരാജ മേട്ടു എന്നിവയെല്ലാം ആസ്വദിക്കാം. 

തേയില തോട്ടങ്ങളുടെ ഭംഗി ആസ്വദിച്ച് മേഘമലയിലൂടെ നടത്തുന്ന ഡ്രൈവ് നൽകുന്ന അനുഭവം ഒന്ന് വേറെ തന്നെയാണ്. അൽപ്പം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മേഘമലയിൽ ട്രക്കിംഗ് നടത്താം. ഇതിനായി മേഘമല വ്യൂപോയിന്റിലേയ്ക്ക് പോകാം.  പക്ഷിനിരീക്ഷകർക്കും അനുയോജ്യമായ ഇടമാണ് മേഘമല. വന്യജീവി സങ്കേതമായിരുന്ന മേഘമല ഇപ്പോൾ ടൈഗർ റിസർവാണ്. പെരിയാർ കടുവ സങ്കേതത്തിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ വിവിധ തരത്തിലുള്ള വന്യജീവികളെയും കാണാനാകും. ഒക്ടോബർ മുതൽ മെയ് വരെയാണ് മേഘമലയിലേയ്ക്ക് പോകാൻ ഏറ്റവും അനുയോജ്യമായ സമയം.  

READ MORE:  വേരറ്റ് പോകുമായിരുന്ന ബന്ധത്തിന് ജീവൻ നൽകിയ യാത്ര; ഒരു ഗോവൻ ലവ് സ്റ്റോറി!

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ