ഇത് കൊല്ലംകാരുടെ സുന്ദരി; പാൽ പോലെയൊഴുകും പാലരുവി

Published : Feb 13, 2025, 07:53 PM IST
ഇത് കൊല്ലംകാരുടെ സുന്ദരി; പാൽ പോലെയൊഴുകും പാലരുവി

Synopsis

കുത്തിയൊഴുകുന്ന പുഴയും പാറക്കെട്ടുകളുമായതിനാല്‍ ഇവിടേയ്ക്ക് എത്തുന്ന സന്ദര്‍ശകര്‍ ഏറെ ശ്രദ്ധിക്കണം.

കൊല്ലം ജില്ലയുടെ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം. പാറകള്‍ക്കിടയിലൂടെ 300 അടിയോളം ഉയരത്തില്‍ നിന്നാണ് പുഴ താഴേക്ക് പതിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ ചുവട്ടിലേക്ക് പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര ക്ലേശകരമാണ്. പക്ഷേ, ഈ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം നേരിൽ കാണുന്നതോടെ എല്ലാ ക്ഷീണവും അകലും.

ഏറെ ആളുകളെ ആകര്‍ഷിക്കുന്ന ഈ അരുവിയുടെ തണുപ്പില്‍ ഒരു മുങ്ങിക്കുളി മറക്കാനാകാത്ത അനുഭവം സമ്മാനിക്കുമെന്ന് ഉറപ്പാണ്. കുത്തിയൊഴുകുന്ന പുഴയും പാറക്കെട്ടുകളുമായതിനാല്‍ സന്ദര്‍ശകര്‍ ഏറെ ശ്രദ്ധിക്കണം. മഴക്കാലത്ത്, പെട്ടെന്നുള്ള മഴ പുഴയില്‍ നീരൊഴുക്കും അപകടവും വര്‍ദ്ധിപ്പിക്കുന്ന സ്ഥലമാണിത്.

രാവിലെ 8 മണി മുതൽ വൈകീട്ട് 4 മണി വരെ മാത്രമേ സന്ദര്‍ശകർക്ക് പാലരുവിയിലേയ്ക്ക് പ്രവേശനമുള്ളൂ. 13 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്ക് 25 രൂപയും 5 - 13 വരെ പ്രായമുള്ള കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന നിരക്ക്. വിശദ വിവരങ്ങള്‍ക്ക് വന സംരക്ഷണ സമിതിയുടെ +91 475 2211200 എന്ന നമ്പറിൽ ബന്ധപ്പെടുക. 

എങ്ങനെ എത്താം

അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ : കൊല്ലം, ഏകദേശം 75 കി. മീ. അകലെ 
അടുത്തുള്ള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, കൊല്ലത്തു നിന്ന് 72 കി. മീ. അകലെ.

READ MORE: ടൂറിസം കലണ്ടറില്‍ ഇടംപിടിച്ച ഉത്രാളിക്കാവ് പൂരം; അഖിലേന്ത്യാ എക്‌സിബിഷൻ നാളെ തുടങ്ങും

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ