അപരിചിതമായ റോഡുകളിലൂടെ ഡ്രൈവിംഗ്; നാവിഗേഷൻ ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Sep 16, 2025, 05:52 PM IST
Google map

Synopsis

ഡ്രൈവിംഗിനിടെ ഗൂഗിൾ മാപ്പ് പോലെയുള്ള നാവിഗേഷൻ ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചില നിര്‍ദ്ദേശങ്ങൾ നൽകുകയാണ് മോട്ടോർ വാഹന വകുപ്പ്. 

തിരുവനന്തപുരം: വാഹനം ഡ്രൈവ് ചെയ്യുമ്പോൾ ഗൂഗിൾ മാപ്പ് പോലെയുള്ള നാവിഗേഷൻ ആപ്പുകൾ ഉപയോഗിക്കുന്നവര്‍ ഏറെയാണ്. അപരിചിതമായതോ സങ്കീർണ്ണമായതോ ആയ റോഡ് നെറ്റ്‌വർക്കുകളിൽ ഇത്തരം ആപ്പുകളുടെ സഹായം കൂടിയേ തീരൂ. എന്നാൽ, ശരിയായി മൗണ്ട് ചെയ്യാത്ത ഡിവൈസുകളിലെ മാപ്പ് നിരന്തരം പരിശോധിക്കുന്നതിന് ഡ്രൈവറുടെ കൈകൾ പലപ്പോഴും സ്റ്റിയറിംഗ് വീലിൽ നിന്ന് എടുക്കേണ്ടി വരുന്നത് സാധാരണ കാഴ്ചയാണ്. ഡ്രൈവിംഗിനിടെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നതിൽ സംശയമില്ല. ഈ സാഹചര്യത്തിൽ നാവിഗേഷൻ ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

നാവിഗേഷൻ ആപ്പിലെ ഓഡിയോ സന്ദേശങ്ങളെ ആശ്രയിക്കുന്നത് വഴി മാപ്പ് നിരന്തരം പരിശോധിക്കുന്നത് ഒഴിവാക്കാം എന്നാണ് എംവിഡി നൽകുന്ന പ്രധാന നിര്‍‍ദ്ദേശം. അപരിചിതമായതോ സങ്കീർണ്ണമായതോ ആയ റോഡ് നെറ്റ്‌വർക്കുകളിൽ, ശരിയായ തിരിവുകൾ നടത്തുന്നതിന് ശബ്ദ സന്ദേശങ്ങളായി ദിശകളും ലെയ്ൻ മാർഗ്ഗനിർദ്ദേശവും ലഭ്യമാക്കുന്നത് ശ്രദ്ധയോടെ വഴി തെറ്റാതെ വാഹനം ഓടിക്കുന്നതിന് വളരെ സഹായകമാണെന്നും നാവിഗേഷൻ ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഓഡിയോ പ്രവർത്തനക്ഷമമാക്കുന്നത് യാത്രകൾ കൂടുതൽ സുരക്ഷിതമാക്കുമെന്നും എംവിഡി അറിയിച്ചു.

സ്‌ക്രീനിൽ നോക്കാതെ തന്നെ വരാനിരിക്കുന്ന വളവുകൾ, ട്രാഫിക് അലേർട്ടുകൾ എന്നിവ പോലുള്ള നിർണായക വിവരങ്ങൾ ലഭ്യമാകുന്നതിനാൽ ഡ്രൈവിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വോയ്‌സ് നാവിഗേഷൻ സഹായിക്കും. സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും വേഗതയേറിയ വഴികൾക്കായുള്ള നിർദ്ദേശങ്ങളും നിങ്ങൾക്ക് സമയബന്ധിതമായി ലഭിക്കുന്നു, ഇത് കൂടുതൽ കാര്യക്ഷമമായി നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്നുവെന്നും നാവിഗേഷൻ ഡിവൈസുകൾ റോഡിലെ കാഴ്ചകൾ മറയാതെയും ശ്രദ്ധമാറാതെയും വീക്ഷിക്കാവുന്ന തരത്തിൽ തന്നെ മൗണ്ട് ചെയ്യണമെന്നും എംവിഡി അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ