
തിരുവനന്തപുരം ജില്ലയിലെ ശാന്തസന്ദരമായ സ്പോട്ടുകളിലൊന്നാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ ആവശ്യമായതെല്ലാം ഇവിടെയുണ്ട്. ആക്കുളം തടാകത്തിന്റെ തീരത്തുള്ള ആക്കുളം ഗ്രാമം തെക്കന്‍ കേരളത്തിലെ ദൃശ്യ മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ്. പ്രശാന്തമായ അന്തരീക്ഷം സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.
തിരുവനന്തപുരം നഗരത്തില്‍ നിന്നും വെറും 10 കിലോമീറ്റര്‍ മാത്രം അകലെയാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജ് സ്ഥിതി ചെയ്യുന്നത്. കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, നീന്തല്‍ കുളം, മുതിര്‍ന്നവര്‍ക്കുള്ള നീന്തല്‍ കുളം ഇവയെല്ലാം ആക്കുളത്തെ ആകര്‍ഷണീയതകളാണ്. ഇവിടെയുള്ള 12 ഡി തിയേറ്റർ ഏത് പ്രായക്കാരെയും ആവേശത്തിലാക്കും. മാത്രമല്ല, ഫിഷ് സ്പായും ബോഡി മസാജും ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ആക്കുളം ടൂറിസ്റ്റ് വില്ലേജിലൊരുക്കിയിരിക്കുന്ന പ്രത്യേക ഗെയിമിംഗ് സോണിൽ അത്ഭുതപ്പെടുത്തുന്ന ഗെയിമുകളാണ് കുട്ടികളെ കാത്തിരിക്കുന്നത്. കാർ റേസിംഗ്, ബൈക്ക് റേസിംഗ്, ബാസ്കറ്റ് ബോൾ, ഇൻഡോർ ക്രിക്കറ്റ്, ഹിറ്റ് ദ ഫ്രോഗ്, ടോയ് ക്രെയിൻ, വി ആർ ഗെയിംസ് തുടങ്ങി നിരവധി വിനോദ പരിപാടികൾ ഇവിടെയുണ്ട്.
ഷൂട്ടിംഗ്, അമ്പെയ്ത്ത് എന്നിവ മുതിർന്നവർക്ക് പരീക്ഷിക്കാം. സന്ദർശകർക്കായി കഫെറ്റീരിയയും പ്രവർത്തിക്കുന്നുണ്ട്. ബോട്ടിംഗ് താത്പ്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ആക്കുളം ടൂറിസ്റ്റ് വില്ലേജിലുണ്ട്.
എങ്ങനെ എത്താം
അടുത്തുളള റെയില്‍വേ സ്റ്റേഷൻ: തിരുവനന്തപുരം 10 കി. മീ.
അടുത്തുളള വിമാനത്താവളം: തിരുവനന്തപുരം വിമാനത്താവളം, 7 കി. മീ.
READ MORE: കേരളത്തിലൊരു നിഗൂഢ ദ്വീപ്, ബോട്ടിൽ ഒന്നര മണിക്കൂർ നീണ്ട യാത്ര; പ്രകൃതി ഒളിപ്പിച്ച പാതിരാമണൽ