വയനാട് മഡ് ഫെസ്റ്റ്; കർലാട് തടാകത്തിൽ ആവേശമായി കയാക്കിംഗ് മത്സരം

Published : Jul 15, 2025, 11:52 AM IST
Kayakking

Synopsis

ആവേശകരമായ മത്സരത്തിൽ വിവിധ ടീമുകൾ മികച്ച പ്രകടനം കാഴ്ചവച്ചു.

മേപ്പാടി: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വയനാട് മഡ് ഫെസ്റ്റ് സീസൺ 3യുടെ ഭാഗമായി കർലാട് തടാകത്തിൽ ലേക്ക് കയാക്കിംഗ് മത്സരം സംഘടിപ്പിച്ചു. ടി സിദ്ധിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡബിൾ കാറ്റഗറി 110 മീറ്റർ വിഭാഗം കയാക്കിംഗ് മത്സരത്തിൽ ബിജു ദേവസ്യ, കെ ആർ സുധീഷ് പടിഞ്ഞാറത്തറ എന്നിവർ ഒന്നാം സ്ഥാനവും നിഖിൽ ദാസ്, നിധിൻ ദാസ് എന്നിവർ രണ്ടാം സ്ഥാനവും അനിൽകുമാർ, സുരേഷ് പാൽ വെളിച്ചം എന്നിവർ മൂന്നാം സ്ഥാനവും മിഥുൻലാൽ, വിഷ്ണു കാവുമന്ദം എന്നിവർ നാലാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ വിതരണം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ മനോജ്, സ്ഥിരം സമിതി ചെയർപേഴ്സൺ രാധ പുലിക്കോട്, മെമ്പർമാരായ ഉണ്ണികൃഷ്ണൻ, വി ജി ഷിബു, ഡിടിപിസി മാനേജർമാരായ സി ആർ ഹരിഹരൻ, പി പി പ്രവീൺ, രതീഷ്, വി ഷിജു, ജെ ദിനേശൻ, കെ വി രാജു, ലുക്കോ ഫ്രൻസിസ്, എ ഡി ജോൺ എന്നിവർ സംസാരിച്ചു.

PREV
Read more Articles on
click me!

Recommended Stories

പാപങ്ങൾ കഴുകി കളയുന്ന പാപനാശം! ആത്മീയതയും സാഹസികതയുമെല്ലാം ഒറ്റയിടത്ത്, കേരളത്തിന്റെ സ്വന്തം വര്‍ക്കല
ഇന്ത്യയിലെ അതിശയകരമായ 6 വെള്ളച്ചാട്ടങ്ങൾ