വയനാട് മഡ്‌ഫെസ്റ്റ് സീസൺ 3 ആരംഭിച്ചു; ആദ്യ ദിനം ആവേശമായി മഡ് ഫുട്ബോൾ

Published : Jul 13, 2025, 11:57 AM IST
Wayanad Mud Fest

Synopsis

'വയനാട് മഡ്ഫെസ്റ്റ്-സീസണ്‍ 3' ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: ജില്ലയിൽ മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'വയനാട് മഡ്ഫെസ്റ്റ്-സീസണ്‍ 3'യ്ക്ക് തുടക്കം. സുൽത്താൻ ബത്തേരി പുളവയലിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് മഡ് ഫെസ്റ്റ് സീസൺ 3 ഉദ്ഘാടനം ചെയ്തു.

ആദ്യത്തെ മത്സര ഇനമായ മഡ് ഫുട്ബോളിൽ 8 മത്സരാര്‍ത്ഥികളുള്ള 14 പ്രൊഫഷണൽ ടീമുകൾ മാറ്റുരച്ചു. ഇതിൽ 8 ടീമുകൾ ഫൈനൽ റൗണ്ടിലേയ്ക്ക് യോഗ്യത നേടി. ജൂലൈ 15ന് മാനന്തവാടി വള്ളിയൂര്‍കാവിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുക. മഡ് ഫുട്ബോളിന് പുറമെ, മഡ് വടംവലി, മഡ് കബഡി, കയാക്കിംഗ്, മണ്‍സൂണ്‍ ട്രക്കിംഗ് എന്നിവയും നടക്കുന്നുണ്ട്.

നാളെ (ജൂലൈ 14) ഡബിൾ കാറ്റഗറി 100 മീറ്റർ വിഭാഗത്തിൽ കർലാട് തടകത്തിൽ കയാക്കിങ് മത്സരം നടക്കും. 500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ആദ്യ നാല് സ്ഥാനക്കാർക്ക് യഥാക്രമം 10,000, 5,000, 3,000, 2,000 രൂപയാണ് സമ്മാനം. വിനോദസഞ്ചാര വകുപ്പ്, വിവിധ ടൂറിസം സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ജൂലൈ 12 മുതൽ 17 വരെയാണ് പരിപാടി. സമാപനം ജൂലൈ 15 ന് മാനന്തവാടി വള്ളിയൂർകാവിൽ പട്ടികജാതി പട്ടിക്കവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.

PREV
Read more Articles on
click me!

Recommended Stories

പാപങ്ങൾ കഴുകി കളയുന്ന പാപനാശം! ആത്മീയതയും സാഹസികതയുമെല്ലാം ഒറ്റയിടത്ത്, കേരളത്തിന്റെ സ്വന്തം വര്‍ക്കല
ഇന്ത്യയിലെ അതിശയകരമായ 6 വെള്ളച്ചാട്ടങ്ങൾ