വീട്ടിൽ കാന്താരി ചെടി നട്ടിട്ടും അതിൽ മുളക് പിടിക്കുന്നില്ലേ? വഴിയുണ്ട്, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. ദിവസം കുറഞ്ഞത് 5 - 6 മണിക്കൂർ വരെ നേരിട്ട് വെയിൽ ലഭിക്കുന്ന സ്ഥലങ്ങളിൽ നടുക.
agriculture Jul 01 2026
Author: Web Desk Image Credits:Getty
Malayalam
വെള്ളം
മണ്ണിൽ എപ്പോഴും നേരിയ ഈർപ്പം ഉണ്ടായിരിക്കണം, എന്നാൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.
Image credits: Getty
Malayalam
പോട്ടിംഗ് മിശ്രിതം
മേൽമണ്ണ്, ചാണകപ്പൊടി (അല്ലെങ്കിൽ കമ്പോസ്റ്റ്), മണൽ, ചകിരിച്ചോറ് എന്നിവ തുല്യ അളവിൽ കലർത്തി വേണം പോട്ടിംഗ് മിശ്രിതം തയ്യാറാക്കാൻ.
Image credits: Getty
Malayalam
കടലപ്പിണ്ണാക്ക്/ വേപ്പിൻപിണ്ണാക്ക്
കടലപ്പിണ്ണാക്ക്/ വേപ്പിൻപിണ്ണാക്ക് വെള്ളത്തിൽ കുതിർത്ത് പുളിപ്പിച്ച ശേഷം അതിന്റെ തെളി നേർപ്പിച്ചു ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നത് മികച്ച ഫലം തരും.
Image credits: Getty
Malayalam
പുളിപ്പിച്ച കഞ്ഞിവെള്ളം
പുളിപ്പിച്ച കഞ്ഞിവെള്ളം ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചു ചെടികൾക്ക് ഒഴിച്ചുകൊടുക്കാം. ചെടി ചെറുതായി വളർന്നു വരുമ്പോൾ അതിന്റെ പ്രധാന തലപ്പ് നുള്ളി വിടുക.
Image credits: Getty
Malayalam
മുട്ടത്തോട്
ചെടി പൂത്തു തുടങ്ങുമ്പോൾ നനയ്ക്കുന്നത് അല്പം കുറയ്ക്കുക. കാൽസ്യത്തിന്റെ കുറവ് മൂലം പൂക്കൾ കൊഴിയുന്നത് തടയാൻ മുട്ടത്തോട് നന്നായി പൊടിച്ച് ചെടിയുടെ ചുവട്ടിൽ ഇട്ടുകൊടുക്കാം.
Image credits: Getty
Malayalam
ഉള്ളിത്തൊലി
ഉള്ളിത്തൊലി വെള്ളത്തിൽ കുതിർത്തു വച്ച ശേഷം ആ വെള്ളം ചെടികൾക്ക് ഒഴിക്കുന്നത് പൂവിടാൻ സഹായിക്കും.
Image credits: Getty
Malayalam
പറിച്ചെടുക്കുക
മുളകുകൾ പാകമാകുന്ന മുറയ്ക്ക് പറിച്ചെടുക്കാൻ ശ്രദ്ധിക്കുക. ചെടിയിൽ തന്നെ കൂടുതൽ കാലം മുളകുകൾ നിർത്തിയാൽ പുതിയ പൂക്കളും കായ്കളും ഉണ്ടാകുന്നത് കുറയും.