Malayalam

അടുക്കളത്തോട്ടം

മഴക്കാലം ഇങ്ങെത്തിപ്പോയി. അടുക്കളത്തോട്ടത്തിൽ പച്ചക്കറി നടുന്നവരാണെങ്കിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവയെന്തൊക്കെയാണ്?

Malayalam

വെള്ളക്കെട്ട് ഒഴിവാക്കുക

ഗ്രോബാഗുകളിലോ തടങ്ങളിലോ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ കൃത്യമായ ഡ്രെയിനേജ് ദ്വാരങ്ങളും ചാലുകളും ഉറപ്പാക്കണം.

Image credits: Getty
Malayalam

തൈകൾ മാറ്റി നടൽ

ശക്തമായ മഴയുള്ളപ്പോൾ നേരിട്ട് വിത്ത് പാകുന്നതിനേക്കാൾ, തണലിൽ പാകി മുളപ്പിച്ച തൈകൾ മാറ്റി നടുന്നതാണ് നല്ലത്.

Image credits: Getty
Malayalam

പന്തലുകൾ ബലപ്പെടുത്തുക

പാവൽ, പടവലം, കോവൽ തുടങ്ങിയ പച്ചക്കറികൾക്ക് വേണ്ടി നിർമ്മിച്ച പന്തലുകൾ കാറ്റിലും മഴയിലും വീഴാത്ത രീതിയിൽ ബലപ്പെടുത്തണം.

Image credits: Getty
Malayalam

ചുവട്ടിലെ മണ്ണ് കൂട്ടുക

മഴവെള്ളം കുത്തിയൊലിച്ച് വേരുകൾ പുറത്താകാതിരിക്കാൻ ചെടികളുടെ ചുവട്ടിലേക്ക് മണ്ണ് കൂട്ടി കൊടുക്കുകയും താങ്ങ് നൽകുകയും ചെയ്യണം.

Image credits: Getty
Malayalam

കീട-രോഗ നിയന്ത്രണം

ഇലപ്പുള്ളി രോഗം, വേരുചീയൽ എന്നിവ തടയാൻ ആഴ്ചയിലൊരിക്കൽ സ്യൂഡോമോണാസ് (20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) തളിക്കുന്നത് ശീലമാക്കുക.

Image credits: Getty
Malayalam

വളപ്രയോഗം ക്രമീകരിക്കുക

മഴയുള്ളപ്പോൾ രാസവളങ്ങൾ ഒഴിവാക്കുക. ചാണകപ്പൊടിയോ കമ്പോസ്റ്റോ മഴയില്ലാത്ത സമയം നോക്കി മാത്രം നൽകുക.

Image credits: Getty
Malayalam

സൂര്യപ്രകാശം ഉറപ്പാക്കുക

മഴക്കാലത്ത് വെയിൽ കുറവായതിനാൽ തോട്ടത്തിൽ പരമാവധി വെളിച്ചം കിട്ടുന്ന സ്ഥലങ്ങളിൽ മാത്രം ഗ്രോബാഗുകൾ ക്രമീകരിക്കുക.

Image credits: Getty
Malayalam

കളകൾ നീക്കം ചെയ്യുക

പച്ചക്കറികളേക്കാൾ വേഗത്തിൽ മഴക്കാലത്ത് കളകൾ വളരും. ഇവ അപ്പപ്പോൾ‌ പിഴുതുമാറ്റിയില്ലെങ്കിൽ ചെടികളുടെ വളർച്ചയെ ബാധിക്കും.

Image credits: Getty

വില കൂടിയ മിയാസാക്കി മാമ്പഴം വളർത്തി പണം നേടാം, ശ്രദ്ധിക്കേണ്ടത്

ചീര കൃഷി ചെയ്യുമ്പോൾ കീടബാധ പണി തരുന്നുണ്ടോ? മാർ​ഗമുണ്ട്

റമ്പൂട്ടാൻ വെറുതെ നട്ടാൽ പോരാ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

ഡ്രാഗൺ ഫ്രൂട്ട്: വീട്ടുവളപ്പിലെ അത്ഭുത ഫലം: കൃഷിരീതികൾ