നമ്മുടെ വീടിന്റെ ടെറസിലെ ഗ്രോ ബാഗുകളിൽ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒന്നാണ് മധുരക്കിഴങ്ങ്. കുറഞ്ഞ പരിചരണവും മികച്ച പ്രതിരോധശേഷിയുമാണ് പ്രത്യേകത.
agriculture Jun 28 2026
Author: Web Desk Image Credits:Getty
Malayalam
16x16 ഇഞ്ച്
കിഴങ്ങുകൾ മണ്ണിലേക്ക് ഇറങ്ങി വളരേണ്ടതുകൊണ്ട് 16x16 ഇഞ്ച് വലിപ്പമുള്ളതോ വലിയതോ ആയ ബാഗുകൾ ഉപയോഗിക്കാം. മണ്ണ് എപ്പോഴും നല്ല അയവുള്ളതായിരിക്കണം, എങ്കിലേ കിഴങ്ങ് നന്നായി താഴേക്ക് വളരൂ.
Image credits: Getty
Malayalam
ആരോഗ്യവുമുള്ള വള്ളികള്‍
മേൽമണ്ണ്/ചാണകപ്പൊടി/ചകിരിച്ചോറ് എന്നിവ തുല്യ അളവിൽ മിക്സ് ചെയ്ത് ബാഗിന്റെ മുക്കാൽ ഭാഗത്തോളം നിറയ്ക്കുക. വിപണിയിൽ നിന്നോ നഴ്സറിയിൽ നിന്നോ വാങ്ങിയ ആരോഗ്യവുമുള്ള വള്ളികള്‍ നടണം.
Image credits: Getty
Malayalam
മുറിച്ചെടുക്കുക
20-30 സെന്റീമീറ്റർ നീളമുള്ള (ഏകദേശം 3-4 മുട്ടുകളുള്ള) വള്ളിക്കഷണങ്ങളായി ഇവ മുറിച്ചെടുക്കുക.
Image credits: Getty
Malayalam
ഇലകൾ നുള്ളിക്കളയുക
വള്ളിയുടെ അടിഭാഗത്തെ 1-2 ഇലകൾ നുള്ളിക്കളയുക. രണ്ട് മുട്ടുകൾ മണ്ണിലേക്ക് ഇറങ്ങിയിരിക്കത്തക്ക വണ്ണമാണ് നടേണ്ടത്.
Image credits: Getty
Malayalam
രണ്ടോ മൂന്നോ വള്ളികൾ
ഒരു വലിയ ഗ്രോ ബാഗിൽ പരമാവധി രണ്ടോ മൂന്നോ വള്ളികൾ മാത്രം നടുക. മധുരക്കിഴങ്ങിന് നല്ലതുപോലെ സൂര്യപ്രകാശം ആവശ്യമാണ്.
Image credits: Getty
Malayalam
ദിവസവും നനയ്ക്കണം
തുടക്കത്തിൽ വള്ളികൾ പിടിച്ചുകിട്ടുന്നത് വരെ ദിവസവും നനയ്ക്കണം. വള്ളികൾ പടർന്നു കഴിഞ്ഞാൽ മണ്ണ് ഉണങ്ങുന്നത് അനുസരിച്ച് മാത്രം (2-3 ദിവസത്തിലൊരിക്കൽ) നനച്ചാൽ മതിയാകും.
Image credits: Getty
Malayalam
നീണ്ടുപോകാൻ അനുവദിക്കരുത്
ടെറസിൽ വളർത്തുമ്പോൾ വള്ളികൾ ഒരുപാട് നീണ്ടുപോകാൻ അനുവദിക്കരുത്. വള്ളികൾ ചുരുട്ടി ഗ്രോ ബാഗിന് മുകളിൽ തന്നെ ഒതുക്കി വെക്കുന്നത് നല്ലതാണ്.
Image credits: Getty
Malayalam
വിളവെടുപ്പ്
നട്ട് കഴിഞ്ഞ 3.5 മുതൽ 4 മാസത്തിനുള്ളിൽ മധുരക്കിഴങ്ങ് വിളവെടുപ്പിന് പാകമാകും. ചെടിയുടെ ഇലകൾ മഞ്ഞനിറമായി വരുന്നത് ഇതിന്റെ ലക്ഷണമാണ്.