Malayalam

പൈനാപ്പിൾ കൃഷി

പൈനാപ്പിൾ കൃഷി ചെയ്യുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

Malayalam

ഏറ്റവും അനുയോജ്യം

കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് മോറീഷ്യസ്, ക്യൂ എന്നീ ഇനങ്ങളാണ്. പച്ചക്കറി വിപണിയിലേക്കും ദൂരസ്ഥലങ്ങളിലേക്ക് കയറ്റി അയക്കാനും ഏറ്റവും അനുയോജ്യം മധുരമേറിയ 'മോറീഷ്യസ്' ആണ്.

Image credits: Getty
Malayalam

ഈ മാസങ്ങള്‍

കനത്ത മഴയുള്ള ജൂൺ-ജൂലൈ മാസങ്ങൾ ഒഴിവാക്കി മറ്റെല്ലാ മാസങ്ങളിലും പൈനാപ്പിൾ നടാം. എങ്കിലും ഏറ്റവും നല്ല സമയം ഏപ്രിൽ - മേയ്, ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളാണ്.

Image credits: Getty
Malayalam

400 മുതൽ 500 ഗ്രാം വരെ തൂക്കം

രോഗമില്ലാത്ത നല്ല ചെടികളിൽ നിന്ന് 400 മുതൽ 500 ഗ്രാം വരെ തൂക്കമുള്ള കന്നുകൾ വേണം നടാനായി തിരഞ്ഞെടുക്കാൻ. കന്നുകളുടെ വലിപ്പം ഒരുപോലെയായാൽ ഒരേ സമയം വിളവെടുക്കാം.

Image credits: Getty
Malayalam

ബോർഡോ മിശ്രിതം

കന്നുകൾ നട്ടുകഴിഞ്ഞാൽ ചീഞ്ഞുപോകാതിരിക്കാൻ നടുന്നതിന് മുൻപ് 1% ബോർഡോ മിശ്രിതത്തിലോ അല്ലെങ്കിൽ അനുയോജ്യമായ ഫംഗസ് നാശിനിയിലോ മുക്കി വെക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

ഡബിൾ റോ

ഡബിൾ റോ (ഇരട്ട വരി) രീതിയിൽ നടുന്നതാണ് കൂടുതൽ ലാഭകരം. വരികൾ തമ്മിൽ 45 സെന്റീമീറ്ററും ചെടികൾ തമ്മിൽ 30 സെന്റീമീറ്ററും അകലം പാലിച്ച് ത്രികോണാകൃതിയിൽ വേണം നടാൻ.

Image credits: Getty
Malayalam

ചാണകപ്പൊടി

നടീൽ സമയത്ത് ചാണകപ്പൊടിയോ കമ്പോസ്റ്റോ അടിവളമായി നൽകണം. ഇത് വേരുകൾ നന്നായി വളരാൻ സഹായിക്കും.

Image credits: Getty
Malayalam

നീർവാർച്ച

പൈനാപ്പിളിന് വെള്ളക്കെട്ട് ഒട്ടും താങ്ങാൻ കഴിയില്ല. അതുകൊണ്ട് തോട്ടത്തിൽ നല്ല നീർവാർച്ചാ സൗകര്യം ഉറപ്പുവരുത്തണം. പാടശേഖരങ്ങളിൽ കൃഷി ചെയ്യുമ്പോൾ വലിയ വരമ്പുകൾ എടുക്കണം.

Image credits: Getty
Malayalam

വേനൽക്കാലത്ത്

വേനൽക്കാലത്ത് പൈനാപ്പിൾ തോട്ടത്തിൽ കരിയിലകളോ ഉണങ്ങിയ പുല്ലോ ഉപയോഗിച്ച് പുതയിടുന്നത് മണ്ണിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. സാധ്യമെങ്കിൽ 20 ദിവസത്തിലൊരിക്കൽ നനച്ചുകൊടുക്കുക.

Image credits: Getty
Malayalam

ആദ്യ വിളവെടുപ്പ്

നട്ട് കഴിഞ്ഞാൽ 11 മുതൽ 12 മാസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ് നടത്താം. ദൂരസ്ഥലങ്ങളിലേക്ക് കയറ്റി അയക്കാൻ പഴത്തിന്റെ അടിഭാഗം ചെറുതായി മഞ്ഞനിറമാകുമ്പോൾ തന്നെ വിളവെടുക്കണം.

Image credits: Getty

തക്കാളിയിലെ കീടങ്ങളെ അകറ്റാൻ ജൈവ വഴികൾ പലതുണ്ട്

മഴക്കാലമിങ്ങെത്തി, അടുക്കളത്തോട്ടത്തിലും വേണം ചില ശ്രദ്ധ

വില കൂടിയ മിയാസാക്കി മാമ്പഴം വളർത്തി പണം നേടാം, ശ്രദ്ധിക്കേണ്ടത്

ചീര കൃഷി ചെയ്യുമ്പോൾ കീടബാധ പണി തരുന്നുണ്ടോ? മാർ​ഗമുണ്ട്