വളർത്താനും പരിപാലിക്കാനും വിളവെടുക്കാനും വളരെ എളുപ്പമുള്ള പച്ചക്കറിയാണ് ബീൻസ്.
agriculture Sep 28 2025
Author: Web Desk Image Credits:Getty
Malayalam
സൂര്യപ്രകാശം
സൂര്യപ്രകാശത്തിലും ഭാഗികമായ തണലിലും നന്നായി വളരുന്നതിനാൽ ഭാഗികമായി സൂര്യപ്രകാശം ലഭിക്കുന്ന ഒരു സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കുക.
Image credits: Getty
Malayalam
മാർച്ച്, ഏപ്രിൽ
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൃഷി ആരംഭിക്കുന്നതാണ് നല്ലത്. ജൈവവളങ്ങൾ ഉപയോഗിച്ച് പോഷകസമൃദ്ധമായ മണ്ണിൽ ആയിരിക്കണം വിത്ത് നടേണ്ടത്.
Image credits: Getty
Malayalam
നല്ല വിളവിന്
6-7 pH നിലയും 18-30 ഡിഗ്രി സെൽഷ്യസ് താപനിലയും നല്ല വിളവിന് ആവശ്യമാണ്.
Image credits: Getty
Malayalam
വേപ്പിൻപിണ്ണാക്ക്
ഗ്രോബാഗിലോ ചട്ടിയിലോ നടാനായി മണ്ണിൽ ഉണങ്ങിയ ആട്ടിൻകാഷ്ടവും വേപ്പിൻപിണ്ണാക്കും ചേർക്കണം.
Image credits: Getty
Malayalam
വിത്തുകൾ
വിത്തുകൾ നേരിട്ടാണ് നടേണ്ടത്. ഒരിഞ്ച് താഴ്ചയാവാം. വിത്തുകൾ 10-15 സെന്റീമീറ്റർ അകലത്തിൽ നടാം.
Image credits: Getty
Malayalam
ഈർപ്പം നിലനിർത്തണം
മണ്ണിലെ ഈർപ്പം നിലനിർത്തണം, എന്നാൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. പൂവിടുന്ന സമയത്ത് ജലദൗർലഭ്യം ഉണ്ടാകരുത്, കാരണം അത് വിളവിനെ സാരമായി ബാധിക്കും.
Image credits: Getty
Malayalam
55 ദിവസം മുതൽ
55 ദിവസം മുതൽ ബീൻസ് കുലകൾ അടർത്തിയെടുക്കാൻ പാകമാകും.