Malayalam

പച്ചമുളക്

വീട്ടിൽ തന്നെ ആവശ്യത്തിനുള്ള പച്ചമുളക് നട്ടുവളർത്തിയാലോ? വളരെ സിംപിളാണ്. കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഇതാ കുറച്ച് ടിപ്സ്. 

Malayalam

സൂര്യപ്രകാശം

മുളകുചെടിക്ക് നന്നായി സൂര്യപ്രകാശം ആവശ്യമാണ്. ദിവസവും കുറഞ്ഞത് 5 മുതൽ 6 മണിക്കൂർ വരെ നേരിട്ട് വെയിൽ ലഭിക്കുന്ന സ്ഥലത്ത് വേണം വളർത്താൻ.

Image credits: Getty
Malayalam

അനുയോജ്യമായ മണ്ണ്

വെള്ളം കെട്ടിക്കിടക്കാത്ത, നല്ല നീർവാർച്ചയുള്ള മണ്ണായിരിക്കണം. ചാണകപ്പൊടി, ചകിരിച്ചോറ്, മണൽ, മണ്ണ് എന്നിവ തുല്യ അളവിൽ കലർത്തി വേണം പോട്ടിംഗ് മിശ്രിതം തയ്യാറാക്കാൻ.

Image credits: Getty
Malayalam

നനയ്ക്കുമ്പോൾ

മണ്ണിൽ എപ്പോഴും നേരിയ ഈർപ്പം ഉണ്ടായിരിക്കണം. എന്നാൽ അമിതമായി വെള്ളമൊഴിക്കരുത്. മുകളിലെ മണ്ണ് ഉണങ്ങിയെന്ന് തോന്നുമ്പോൾ മാത്രം നനയ്ക്കുക. 

Image credits: Getty
Malayalam

പൂവിടുമ്പോൾ നന കുറയ്ക്കുക

ചെടി വളർന്ന് പൂവിടാൻ തുടങ്ങുന്ന സമയത്ത് നനയ്ക്കുന്നത് അല്പം കുറയ്ക്കുക. ഈ സമയത്ത് അമിതമായി വെള്ളം നൽകിയാൽ പൂക്കൾ കൊഴിഞ്ഞുപോയേക്കാം.

Image credits: Getty
Malayalam

തലപ്പ് നുള്ളുക

ചെടി ഏകദേശം ഒരടി ഉയരം വെക്കുമ്പോൾ അതിന്റെ പ്രധാന തണ്ടിന്റെ തലപ്പ് നുള്ളിക്കളയുക. ഇത് ചെടി കൂടുതൽ ശാഖകളോടെ പടർന്നു പന്തലിച്ച് വളരാനും അതുവഴി കൂടുതൽ മുളകുകൾ ഉണ്ടാകാനും സഹായിക്കും.

Image credits: Getty
Malayalam

കഞ്ഞിവെള്ളവും മോരും

ആഴ്ചയിലൊരിക്കൽ പുളിപ്പിച്ച കഞ്ഞിവെള്ളം അല്ലെങ്കിൽ മോര് വെള്ളത്തിൽ നേർപ്പിച്ച് ചെടിയുടെ ചുവട്ടിൽ ഒഴിക്കുന്നത് ചെടിയുടെ കരുത്ത് കൂട്ടും. 

Image credits: Getty
Malayalam

കൃത്രിമ പരാഗണം

പരാഗണം നടക്കാതെ പൂക്കൾ കൊഴിയുന്നുണ്ടോ? പൂക്കൾ വിരിഞ്ഞു നിൽക്കുമ്പോൾ ചെടിയുടെ തണ്ടുകളിൽ പതുക്കെ ഒന്ന് വിരൽ കൊണ്ട് തട്ടിക്കൊടുക്കുന്നത് പൂക്കൾ കായുകളായി മാറാൻ സഹായിക്കും.

Image credits: Getty
Malayalam

വേപ്പെണ്ണ മിശ്രിതം

മുളകിനെ ബാധിക്കുന്ന പ്രധാന വില്ലനാണ് ഇലച്ചുരുട്ടൽ രോഗം. ഇത് തടയാൻ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം അല്ലെങ്കിൽ സോപ്പ് വെള്ളം ആഴ്ചയിലൊരിക്കൽ ഇലകളുടെ അടിഭാഗത്തടക്കം തളിച്ചുകൊടുക്കുക.

Image credits: Getty
Malayalam

കൃത്യസമയത്ത് പറിച്ചെടുക്കുക

മുളകുകൾ പാകമാകുമ്പോൾ തന്നെ പറിച്ചെടുക്കാൻ ശ്രദ്ധിക്കുക. പറിച്ചെടുക്കുന്തോറും പുതിയ മുളകുകൾ വന്നുകൊണ്ടിരിക്കും.

Image credits: Getty

മുട്ടത്തോടും ഉള്ളിത്തൊലിയുമുണ്ടോ? ചെടി നിറയെ കാന്താരി മുളക്

കുറഞ്ഞ പരിചരണം, മികച്ച പ്രതിരോധശേഷി, മധുരക്കിഴങ്ങ് ഗ്രോ ബാഗിൽ വളർത്താം

അടുത്ത മാസം കൂടി കഴിഞ്ഞോട്ടെ പൈനാപ്പിൾ കൃഷി ചെയ്യാം, ഒരുക്കം ഇങ്ങനെ

തക്കാളിയിലെ കീടങ്ങളെ അകറ്റാൻ ജൈവ വഴികൾ പലതുണ്ട്