Malayalam

കക്കിരി

വീട്ടിൽ തന്നെ കക്കിരി നട്ട് നല്ല വിളവുണ്ടാക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കിയാലോ?

Malayalam

സൂര്യപ്രകാശം

നന്നായി സൂര്യപ്രകാശം ലഭിക്കുന്ന, വെള്ളക്കെട്ടില്ലാത്ത സ്ഥലം നടാനായി തിരഞ്ഞെടുക്കണം. മണ്ണ് നന്നായി ഇളക്കി ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ ചേർത്ത് തടം കോരുക.

Image credits: pixabay
Malayalam

ഓരോ തടത്തിലും 3-4 വിത്തുകൾ

വിത്തുകൾ വരിയായി 4-5 അടി അകലത്തിലും, ഓരോ തടത്തിലും 3-4 വിത്തുകൾ വീതവും നടാം. വിത്ത് പാകുന്നതിന് മുൻപ് 2-3 മണിക്കൂർ വെള്ളത്തിൽ കുതിർത്തുന്നത് വേഗത്തിൽ മുളയ്ക്കാൻ സഹായിക്കും.

Image credits: pixabay
Malayalam

പുതയിടുക

ചെടി വളർന്നു തുടങ്ങുമ്പോൾ തടത്തിൽ പച്ചിലയോ കരിയിലയോ ഉപയോഗിച്ച് പുതയിടുക.

Image credits: pixabay
Malayalam

പന്തലിട്ടു കൊടുക്കുക

വള്ളികൾ വീശുമ്പോൾ പന്തലിട്ടു കൊടുക്കുകയോ കയർ കെട്ടി പടർത്തുകയോ ചെയ്യുക. വള്ളികൾ നിലത്തു തട്ടാതെ നിന്നാൽ കായ്കൾ ചീഞ്ഞുപോകാതിരിക്കും.

Image credits: pixabay
Malayalam

നന വേണം

കക്കിരിക്ക് ദിവസവും ക്രമമായി നന വേണം. എന്നാൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. കായ് പിടിക്കുന്ന സമയത്ത് നന കുറഞ്ഞാൽ കക്കിരിക്ക് കൈപ്പ് രസം വരാൻ സാധ്യതയുണ്ട്.

Image credits: pixabay
Malayalam

ജൈവ വളം

വള്ളി വീശുമ്പോൾ ജൈവ വളങ്ങളായ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്, ജീവാമൃതം അല്ലെങ്കിൽ കഞ്ഞിവെള്ളത്തിൽ ചാണകം കലക്കിയത് ഒഴിച്ചുകൊടുക്കുക.

Image credits: pixabay
Malayalam

ചാരം

കായ്പിടിത്ത സമയത്ത് ചാരം തടത്തിൽ വിതറുന്നത് കൂടുതൽ പൂക്കളും കായ്കളും ഉണ്ടാകാൻ സഹായിക്കും.

Image credits: pixabay
Malayalam

പൊതിഞ്ഞു സംരക്ഷിക്കുക

കക്കിരി കൃഷിയിലെ പ്രധാന വില്ലനാണ് കായീച്ച. കായ്കൾ ചെറുതായിരിക്കുമ്പോൾ തന്നെ പേപ്പർ കവറുകളോ കവറുകളോ ഉപയോഗിച്ച് പൊതിഞ്ഞു സംരക്ഷിക്കുക.

Image credits: pixabay
Malayalam

വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം

ഇലപ്പേൻ, വെള്ളീച്ച എന്നിവയെ പ്രതിരോധിക്കാൻ 2% വീര്യമുള്ള വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം അല്ലെങ്കിൽ സോപ്പ് ലായനി ആഴ്ചയിലൊരിക്കൽ വൈകുന്നേരങ്ങളിൽ തളിച്ചു കൊടുക്കുക.

Image credits: pixabay
Malayalam

വിളവെടുപ്പ്

ചെടി പൂത്തു തുടങ്ങിയാൽ 45–50 ദിവസത്തിനുള്ളിൽ ആദ്യ വിളവെടുപ്പ് നടത്താം. വിളവെടുപ്പ് വൈകിയാൽ കായ്കൾ മൂത്തു കടുപ്പമാകും, അതിനാൽ പാകമാകുമ്പോൾ തന്നെ പറിച്ചെടുക്കുക.

Image credits: pixabay

വെളുത്തുള്ളി വീട്ടിൽ കൃഷി ചെയ്യാം, വളരെ എളുപ്പത്തിൽ

വീട്ടിൽ പച്ചമുളക് നട്ടോളൂ, ഈ 7 അബദ്ധങ്ങൾ വരരുതേ

ബാല്‍ക്കണിയില്‍ പച്ചക്കറി നട്ടോളൂ, ഈ 7 അബദ്ധങ്ങള്‍ വരുത്തല്ലേ...

പറമ്പില്ലെങ്കിലെന്താ ടെറസുണ്ടല്ലോ? പച്ചക്കറി വളർത്തുമ്പോൾ...