Malayalam

ശ്രദ്ധിക്കാന്‍

വീട്ടിൽ പച്ചക്കറി നടാൻ പറമ്പ് തീരെയില്ലേ? ടെറസിൽ വളർത്താം. എന്തൊക്കെ ശ്രദ്ധിക്കണം.

Malayalam

ഭാരം കുറഞ്ഞ ടബ്ബുകൾ

ചെടികൾ നടാൻ ഗ്രോബാഗുകളോ പ്ലാസ്റ്റിക് ചട്ടികളോ ഉപയോഗിക്കുക. ഇത് ടെറസിന് അധികഭാരം നൽകാതിരിക്കാൻ സഹായിക്കും.

Image credits: pixabay
Malayalam

ഡ്രെയിനേജ് ദ്വാരങ്ങൾ

ചട്ടികളിലും ഗ്രോബാഗുകളിലും അധികമുള്ള വെള്ളം വാർന്നുപോകാൻ അടിയിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക.

Image credits: pixabay
Malayalam

നല്ല മണ്ണൊരുക്കൽ

ചകിരിച്ചോറ്, മേൽമണ്ണ്, ഉണങ്ങിയ ചാണകപ്പൊടി എന്നിവ സമമായി കലർത്തി പോട്ടിംഗ് മിക്സ് തയ്യാറാക്കുക.

Image credits: pixabay
Malayalam

സുര്യപ്രകാശം

ദിവസം കുറഞ്ഞത് 5–6 മണിക്കൂറെങ്കിലും നല്ല വെയിൽ ലഭിക്കുന്ന സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കുക.

Image credits: pixabay
Malayalam

കൃത്യമായ നന

രാവിലെയും വൈകുന്നേരവും ചെടികൾക്ക് ആവശ്യത്തിന് മാത്രം വെള്ളമൊഴിക്കുക. മണ്ണിൽ അമിതമായി വെള്ളം കെട്ടിക്കിടക്കരുത്.

Image credits: pixabay
Malayalam

ജൈവവളങ്ങൾ

വേപ്പിൻപിണ്ണാക്ക്, ജീവാമൃതം തുടങ്ങിയ ജൈവവളങ്ങൾ രണ്ടാഴ്ചയിലൊരിക്കൽ നൽകുക.

Image credits: pixabay
Malayalam

ജൈവകീടനാശിനി

കീടങ്ങളെ ഒഴിവാക്കാൻ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം അല്ലെങ്കിൽ സോപ്പുലായനി തളിച്ചു കൊടുക്കാം.

Image credits: pixabay
Malayalam

പന്തലും താങ്ങും

പാവൽ, പടവലം, പയർ തുടങ്ങിയ പടരുന്ന ചെടികൾക്ക് ടെറസിൽ ചെറിയ പന്തലോ കമ്പികളോ താങ്ങായി നൽകുക.

Image credits: pixabay

പുറത്തുപോലും പോകണ്ട, അടുക്കളയിൽ തന്നെ ആവശ്യത്തിന് പുതിന വളർത്താം

വീട്ടിൽ ഇഷ്ടം പോലെ കാന്താരി, എന്തിന് കാശ് കൊടുത്തു വാങ്ങണം?

കറിവേപ്പില നടാനെന്തിനാണ് പറമ്പ്? ഒരിത്തിരി സ്ഥലം, ഇങ്ങനെ വളര്‍ത്താം

വീട്ടുമുറ്റത്തും ടെറസ്സിലും വളർത്താം, നന്നായി നോക്കിയാൽ നല്ല വിളവ്