വെളുത്തുള്ളി നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാവുന്നതേയുള്ളൂ. പക്ഷേ, ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
agriculture Aug 07 2026
Author: Web Desk Image Credits:Getty
Malayalam
വലിപ്പമുള്ള അല്ലികൾ
വിത്തിനായി വലിയ വെളുത്തുള്ളിയുടെ വലിപ്പമുള്ള അല്ലികൾ ഉപയോഗിക്കുക. ഇതിൽ നിന്ന് കൂടുതൽ കരുത്തുള്ള ചെടികൾ വളരും. അല്ലികൾ വേർപെടുത്തുമ്പോൾ അവയുടെ പുറംതൊലി കളയാതിരിക്കാൻ ശ്രദ്ധിക്കുക.
Image credits: Getty
Malayalam
ദ്വാരങ്ങൾ
ഗ്രോ ബാഗിലോ ചട്ടിയിലോ നടുമ്പോൾ അധികമുള്ള വെള്ളം വാർന്നുപോകാൻ ധാരാളം ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
Image credits: Getty
Malayalam
മണ്ണ്
മേൽമണ്ണ്, ചകിരിച്ചോറ്, ഉണങ്ങിയ ചാണകപ്പൊടി/കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കലർത്തി ഉപയോഗിക്കുക.
Image credits: Getty
Malayalam
നടുമ്പോള്‍
അല്ലിയുടെ കൂർത്ത ഭാഗം മേൽപോട്ടും, വേര് വരുന്ന പരന്ന ഭാഗം താഴോട്ടും വച്ച് നടുക. അല്ലികൾ 1-2 ഇഞ്ച് ആഴത്തിലും, തമ്മിൽ 4-5 ഇഞ്ച് അകലത്തിലും നടുക.
Image credits: Getty
Malayalam
വെയിൽ
ദിവസവും കുറഞ്ഞത് 5 മുതൽ 6 മണിക്കൂർ വരെ നല്ല വെയിൽ ലഭിക്കുന്ന സ്ഥലത്ത് ഗ്രോ ബാഗ് വെക്കുക.
Image credits: Getty
Malayalam
ഈർപ്പം
മണ്ണിൽ ഈർപ്പം നിലനിർത്തുക, എന്നാൽ വെള്ളം കെട്ടിനിന്ന് കിഴങ്ങ് ചീഞ്ഞുപോകാതെ നോക്കുക.
Image credits: Getty
Malayalam
കടലപ്പിണ്ണാക്ക്
ചെടി വളർന്നു വരുമ്പോൾ 15 ദിവസത്തിലൊരിക്കൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ച വെള്ളമോ ചാണകവെള്ളമോ ഒഴിച്ചു കൊടുക്കുക.
Image credits: Getty
Malayalam
ഗുണമേന്മ കൂട്ടാം
വിളവെടുപ്പിന് രണ്ടാഴ്ച മുമ്പ് നനയ്ക്കുന്നത് പൂർണ്ണമായും കുറയ്ക്കുക. ഇത് വെളുത്തുള്ളിയുടെ ഗുണമേന്മ കൂട്ടും.
Image credits: Getty
Malayalam
ശ്രദ്ധയോടെ പിഴുതെടുക്കാം
4-5 മാസത്തിനുള്ളിൽ താഴത്തെ ഇലകൾ മഞ്ഞനിറമായി ഉണങ്ങാൻ തുടങ്ങുമ്പോൾ ശ്രദ്ധയോടെ പിഴുതെടുക്കാം.