ബാല്‍ക്കണിയില്‍ പച്ചക്കറി കൃഷി ചെയ്തോളൂ, എന്നാൽ ഈ 7 പ്രധാന അബദ്ധങ്ങള്‍ വരുത്തരുത്.
ചെടികളുടെ വേരുകള്‍ അഴുകാന്‍ ഇത് കാരണമാകും. മണ്ണ് ഉണങ്ങുന്നതനുസരിച്ച് മാത്രം വെള്ളം നല്‍കുക.
ഭൂരിഭാഗം പച്ചക്കറികള്‍ക്കും ദിവസവും 4–6 മണിക്കൂര്‍ വെയില്‍ വേണം. വെയില്‍ കിട്ടാത്ത ഇടങ്ങളില്‍ ചെടികള്‍ വെയ്ക്കരുത്.
ഗ്രോ ബാഗുകളിലോ ചട്ടികളിലോ അധികമുള്ള വെള്ളം വാര്‍ന്നുപോകാന്‍ ദ്വാരങ്ങളുണ്ടെന്ന് ഉറപ്പുവരുത്തുക.
വേരുകള്‍ പടരാന്‍ പാകത്തിന് ആവശ്യത്തിന് ആഴവും വിസ്താരവുമുള്ള ചട്ടികള്‍ മാത്രം ഉപയോഗിക്കുക.
തോട്ടത്തിലെ മണ്ണ് മാത്രമാകുമ്പോള്‍ ഇത് ചട്ടിയില്‍ ഉറച്ചുപോവും. ചകിരിച്ചോറും ജൈവവളവും ചേര്‍ത്ത ഭാരം കുറഞ്ഞ മിശ്രിതം ഉപയോഗിക്കുക.
ഒരു ചട്ടിയില്‍ ഒന്നിലധികം ചെടികള്‍ അടുത്തടുത്ത് നട്ടാല്‍ അവയ്ക്ക് കൃത്യമായി പോഷകങ്ങള്‍ ലഭിക്കില്ല. അതിനാൽ അകലം നോക്കുക.
രോഗങ്ങളോ കീടങ്ങളോ തുടക്കത്തിലേ ശ്രദ്ധിച്ച് ജൈവ കീടനാശിനികള്‍ പ്രയോഗിച്ചില്ലെങ്കില്‍ ചെടി പെട്ടെന്ന് നശിച്ചുപോകും.
പറമ്പില്ലെങ്കിലെന്താ ടെറസുണ്ടല്ലോ? പച്ചക്കറി വളർത്തുമ്പോൾ...
പുറത്തുപോലും പോകണ്ട, അടുക്കളയിൽ തന്നെ ആവശ്യത്തിന് പുതിന വളർത്താം
വീട്ടിൽ ഇഷ്ടം പോലെ കാന്താരി, എന്തിന് കാശ് കൊടുത്തു വാങ്ങണം?
കറിവേപ്പില നടാനെന്തിനാണ് പറമ്പ്? ഒരിത്തിരി സ്ഥലം, ഇങ്ങനെ വളര്‍ത്താം