പുതിന വീടിന്റെ അടുക്കളയിലോ ബാൽക്കണിയിലോ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ്. പുതിന സമൃദ്ധമായി വളർത്താൻ ചില ടിപ്സ് ഇതാ.
agriculture Jul 27 2026
Author: Web Desk Image Credits:Pixabay
Malayalam
കടയിൽ നിന്ന് വാങ്ങുന്ന തണ്ടുകൾ
വാങ്ങുന്ന നല്ല പുതിനയുടെ തണ്ടുകൾ നടാം. താഴത്തെ ഇലകൾ മാറ്റി, വെള്ളം നിറച്ച ചെറിയ ഗ്ലാസിൽ ഇറക്കിവെക്കുക. 4-5 ദിവസത്തിനുള്ളിൽ പുതിയ വേരുകൾ വരും. വേരുകള്‍ വളർന്ന ശേഷം മണ്ണിലേക്ക് നടാം.
Image credits: Pixabay
Malayalam
ശരിയായ ചട്ടി
പുതിന വശങ്ങളിലേക്ക് പടർന്നു പന്തലിക്കുന്ന ചെടിയാണ്. അതിനാൽ ആഴമുള്ള ചട്ടികളേക്കാൾ വീതികൂടിയ ചട്ടികളോ ഗ്രോ ബാഗുകളോ തിരഞ്ഞെടുക്കുക. അടിയിൽ ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
Image credits: Pixabay
Malayalam
മണ്ണ് പാകപ്പെടുത്തൽ
ചകിരിച്ചോറ്, പോട്ടിംഗ് മിക്സ്/ചെമ്മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി/കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കലർത്തി ഉപയോഗിക്കാം. മണ്ണിൽ ഈർപ്പം നിലനിർത്താനും വേരുകൾ എളുപ്പത്തിൽ പടരാനും സഹായിക്കും.
Image credits: Pixabay
Malayalam
സൂര്യപ്രകാശം
പുതിനയ്ക്ക് ദിവസം കുറഞ്ഞത് 4-6 മണിക്കൂർ വരെ ഭാഗികമായ സൂര്യപ്രകാശം വേണം. അടുക്കളയിലെ വെളിച്ചവും വായുസഞ്ചാരവുമുള്ള ജാലകപ്പടിയിലോ ബാൽക്കണിയിലോ വെക്കാം. കഠിനമായ വെയിൽ ഇലകൾ കരിക്കും.
Image credits: Pixabay
Malayalam
നനയ്ക്കുന്ന രീതി
പുതിനയ്ക്ക് എപ്പോഴും മണ്ണിൽ ചെറിയ ഈർപ്പം വേണം, വെള്ളം കെട്ടിനിൽക്കാനും പാടില്ല. മണ്ണ് ഉണങ്ങിത്തുടങ്ങുമ്പോൾ മാത്രം തളിച്ചു കൊടുക്കുക. ഇലകളിലും വെള്ളം തളിക്കാം.
Image credits: Pixabay
Malayalam
തലപ്പ് നുള്ളുക
ചെടി നന്നായി ശാഖകൾ വച്ച് പന്തലിക്കാൻ തലപ്പുകൾ ഇടയ്ക്കിടെ നുള്ളിയെടുക്കണം. അടുക്കളയിൽ ആവശ്യത്തിന് ഉപയോഗിക്കുമ്പോൾ മുകൾഭാഗത്തെ തലപ്പുകൾ കത്രിക ഉപയോഗിച്ച് വെട്ടിയെടുക്കാം.
Image credits: Pixabay
Malayalam
ജൈവവള പ്രയോഗം
മാസത്തിൽ ഒരിക്കൽ ഒരു പിടി കമ്പോസ്റ്റോ, ചാണകപ്പൊടിയോ, ഉപയോഗിച്ച ചായപ്പൊടിയോ ചട്ടിയുടെ ചുവട്ടിൽ ഇട്ടുകൊടുക്കാം.