പൈനാപ്പിൾ കൃഷി ചെയ്യാൻ പറ്റിയ മാസങ്ങളാണ് ഓഗസ്റ്റും സെപ്റ്റംബറും. പക്ഷേ, കൃഷി ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം.
വേരുകളിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ഇത് വേരുകൾ ചീയുന്നതിന് കാരണമാകും.
കുന്നിൻചെരിവുകളോ നല്ല നീർവാർച്ചയുള്ള സ്ഥലങ്ങളോ തിരഞ്ഞെടുക്കാതിരിക്കുന്നത് വിളവിനെ ബാധിക്കും.
മണ്ണിന്റെ pH നിലവാരം പരിശോധിക്കാതെ കൃഷി തുടങ്ങുന്നത് ചെടിയുടെ വളർച്ചയെ തടസ്സപ്പെടുത്തും.
ഗുണനിലവാരമില്ലാത്തതോ രോഗബാധയുള്ളതോ ആയ കന്നുകൾ നടാൻ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ചെടികൾ തമ്മിൽ ആവശ്യത്തിന് അകലം നല്‍കാതിരുന്നാല്‍ ആവശ്യത്തിന് സൂര്യപ്രകാശവും വായുവും ലഭിക്കാതെ വരും.
ആദ്യ ഘട്ടങ്ങളിൽ കളകൾ നീക്കം ചെയ്യാതിരുന്നാൽ അവ ചെടികൾക്ക് ലഭിക്കേണ്ട പോഷകങ്ങളും വെള്ളവും വലിച്ചെടുക്കും.
മണ്ണിലെ ആവശ്യകത അറിയാതെ അമിതമായി വളം നൽകുന്നത് ചെടികൾ കരിഞ്ഞുപോകാൻ ഇടയാക്കും.
കായ്കൾ വലുതാകുന്ന സമയത്ത് സൂര്യന്റെ കടുത്ത ചൂടിൽ നിന്ന് സംരക്ഷണം നല്‍കാതിരിക്കുന്നത് കായുടെ ഗുണനിലവാരം കുറയ്ക്കും.
കക്കിരിയിൽ നിന്ന് നല്ല വിളവ് ലഭിക്കാൻ എന്ത് ചെയ്യും?
വെളുത്തുള്ളി വീട്ടിൽ കൃഷി ചെയ്യാം, വളരെ എളുപ്പത്തിൽ
വീട്ടിൽ പച്ചമുളക് നട്ടോളൂ, ഈ 7 അബദ്ധങ്ങൾ വരരുതേ
ബാല്‍ക്കണിയില്‍ പച്ചക്കറി നട്ടോളൂ, ഈ 7 അബദ്ധങ്ങള്‍ വരുത്തല്ലേ...