Malayalam

വിത്തുകൾ

എങ്ങനെ വഴുതന നട്ടുവളർത്തി നല്ല വിളവെടുക്കാം? വിത്തുകൾ നേരിട്ട് നടുന്നതിനേക്കാൾ ട്രേകളിലോ ചെറിയ തടങ്ങളിലോ പാകി മുളപ്പിച്ച്, നാല് ഇലകൾ വന്നശേഷം മാറ്റി നടാം.

Malayalam

മണ്ണ്

വെള്ളക്കെട്ട് ഒഴിവാക്കാൻ പാകത്തിൽ മണൽ കലർന്ന ഫലഭൂയിഷ്ഠമായ മണ്ണ് വേണം. ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത് മണ്ണ് നന്നായി ഇളക്കി തയാറാക്കണം.

Image credits: Getty
Malayalam

അകലം

നടുമ്പോൾ തൈകൾ തമ്മിൽ കുറഞ്ഞത് ഒന്നര രണ്ടടി അകലം പാലിക്കണം. വൈകുന്നേരങ്ങളിൽ തൈകൾ മാറ്റി നടുന്നത് അവ പെട്ടെന്ന് വാടിപ്പോകാതിരിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

വെയിൽ

വഴുതനയ്ക്ക് നന്നായി വെയിൽ ആവശ്യമാണ്. ദിവസവും 6 മുതൽ 8 മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ഇടമായിരിക്കണം അടുക്കളത്തോട്ടത്തിൽ തിരഞ്ഞെടുക്കേണ്ടത്.

Image credits: Getty
Malayalam

കൃത്യമായി നനയ്ക്കണം

മണ്ണിന്റെ ഈർപ്പം നിലനിർത്താൻ കൃത്യമായി നനയ്ക്കണം. എന്നാൽ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്, ഇത് വേരുചീയലിന് കാരണമാകും.

Image credits: Getty
Malayalam

കടലപ്പിണ്ണാക്ക്

ആഴ്ചയിലൊരിക്കൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ചതോ ഫിഷ് അമിനോ ആസിഡോ നേർപ്പിച്ചു ഒഴിച്ചു കൊടുക്കുന്നത് ചെടി കരുത്തോടെ വളരാനും കൂടുതൽ പൂവിടാനും സഹായിക്കും.

Image credits: Getty
Malayalam

വേപ്പെണ്ണ

വെള്ളീച്ച, തണ്ടുതുരപ്പൻ പുഴു എന്നിവ വഴുതനയെ ബാധിക്കാറുണ്ട്. വേപ്പെണ്ണ എമൽഷൻ പത്തു ദിവസത്തിലൊരിക്കൽ തളിക്കുന്നത് കീടശല്യം കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

താങ്ങ്

വഴുതന ചെടികൾ കായ്ച്ചു തുടങ്ങുമ്പോൾ ഭാരം കാരണം മറിഞ്ഞു വീഴാൻ സാധ്യതയുണ്ട്. അതിനാൽ ചെറിയ കമ്പുകൾ ഉപയോഗിച്ച് ചെടിക്ക് താങ്ങ് നൽകുന്നത് നന്നായിരിക്കും.

Image credits: Getty
Malayalam

വിളവെടുക്കാം

കായ്കൾക്ക് ആവശ്യത്തിന് വലുപ്പമാവുകയും തൊലിപ്പുറത്ത് നല്ല തിളക്കം ഉണ്ടാവുകയും ചെയ്യുമ്പോൾ വിളവെടുക്കാം. കായ്കൾ മൂത്തുപോകുന്നതിന് മുൻപ് പറിച്ചെടുക്കാൻ ശ്രദ്ധിക്കണം.

Image credits: Getty

മധുരക്കിഴങ്ങിനെന്തിന് കടയിൽ പോണം? വീട്ടിൽ തന്നെ വളർത്താമല്ലോ?

ചീരയിൽ മൊത്തം കീടമാണോ? ടെൻഷൻ വേണ്ട, അകറ്റാൻ വഴിയുണ്ട്

പാഷൻ ഫ്രൂട്ട് വീട്ടിൽ വളർത്തണോ? ഇതാ 10 ലളിതമായ ഘട്ടങ്ങൾ

കാരറ്റ് വാങ്ങാൻ കടയിലേക്കോടണ്ട, വീട്ടിൽ നട്ടുവളർത്താം