പാഷൻ ഫ്രൂട്ട് വളരെ എളുപ്പത്തിൽ വീട്ടിൽ വളർത്തിയെടുക്കാം. എന്തൊക്കെയാണ് വിവിധ ഘട്ടങ്ങൾ?
മഞ്ഞ, വയലറ്റ് അല്ലെങ്കിൽ 'കാവേരി' പോലുള്ള ഹൈബ്രിഡ് ഇനങ്ങളിൽ നിന്ന് നിങ്ങളുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുക.
പാഷൻ ഫ്രൂട്ട് നന്നായി വളരാൻ ദിവസവും കുറഞ്ഞത് 6-8 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം കണ്ടെത്താൻ.
60 സെ.മീ ആഴത്തിലും വീതിയിലുമുള്ള കുഴിയെടുത്ത് അതിൽ മേൽമണ്ണും ജൈവവളവും നിറയ്ക്കുക.
സ്ഥലപരിമിതിയുള്ളവർക്ക് വലിയ ഡ്രമ്മുകളിലോ 25 കിലോയുടെ ഗ്രോബാഗുകളിലോ പാഷൻ ഫ്രൂട്ട് വളർത്താവുന്നതാണ്.
ഇതൊരു വള്ളിച്ചെടിയായതിനാൽ പടർന്നു കയറാൻ ജി.ഐ വയറോ നൈലോൺ വലയോ ഉപയോഗിച്ച് ശക്തമായ പന്തൽ നിർമ്മിക്കുക.
ചെടിയുടെ ചുവട്ടിൽ എപ്പോഴും ഈർപ്പം നിലനിർത്തണം, എന്നാൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.
ചാണകപ്പൊടി, എല്ലുപൊടി, കടലപ്പിണ്ണാക്ക് എന്നിവ കൃത്യമായ ഇടവേളകളിൽ നൽകുന്നത് വേഗത്തിൽ വളരാൻ സഹായിക്കും.
വിളവെടുപ്പിന് ശേഷം ഉണങ്ങിയ വള്ളികൾ മുറിച്ചുമാറ്റുന്നത് പുതിയ ശാഖകൾ ഉണ്ടാകാനും കൂടുതൽ പൂവിടാനും സഹായിക്കും.
കായ്കൾ ഉണ്ടാകുമ്പോൾ കായീച്ചകളുടെ ശല്യം ഒഴിവാക്കാൻ ഫെറമോൺ കെണികളോ ചെറിയ കവറുകളോ ഉപയോഗിക്കാം.
കായ് പിടുത്തം കുറവാണെങ്കിൽ വൈകുന്നേരങ്ങളിൽ പൂക്കളിൽ കൃത്രിമ പരാഗണം നടത്തുന്നത് കൂടുതൽ വിളവ് നൽകും.
കാരറ്റ് വാങ്ങാൻ കടയിലേക്കോടണ്ട, വീട്ടിൽ നട്ടുവളർത്താം
വീട്ടിൽ തന്നെ മല്ലിച്ചപ്പ് തഴച്ചു വളരും, ഈ ട്രിക്കുകൾ പരീക്ഷിക്കാം
അടുക്കളത്തോട്ടത്തിൽ വെളുത്തുള്ളി കൃഷി ചെയ്യാം
വഴുതനയിൽ പുഴുക്കുത്താണോ? നിരാശരാകേണ്ട, മാറ്റാൻ വഴികൾ പലതുണ്ട്