Malayalam

സൂര്യപ്രകാശം

നല്ലപോലെ വെയിൽ ലഭിക്കുന്ന സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കുക. തണലുള്ള സ്ഥലത്ത് കിഴങ്ങ് പിടിക്കുന്നത് കുറവായിരിക്കും.

Malayalam

മണ്ണ്

മണ്ണ് നന്നായി കിളച്ചിളക്കി കട്ടകൾ ഉടയ്ക്കുക. ഏകദേശം 25-30 സെന്റീമീറ്റർ ആഴത്തിൽ മണ്ണ് ഇളകിക്കിടക്കുന്നത് കിഴങ്ങ് വളരാൻ സഹായിക്കും.

Image credits: Getty
Malayalam

നീർവാർച്ച

വെള്ളം കെട്ടിനിൽക്കാത്ത മണ്ണായിരിക്കണം. മണൽ കലർന്ന മണ്ണാണ് മധുരക്കിഴങ്ങിന് ഏറ്റവും അനുയോജ്യം.

Image credits: Getty
Malayalam

കളകൾ

നിലമൊരുക്കുമ്പോൾ തന്നെ പുല്ലുകളും പഴയ വേരുകളും പൂർണ്ണമായും നീക്കം ചെയ്യുക. ഇത് പോഷകങ്ങൾ കിഴങ്ങിന് തന്നെ ലഭിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

അമ്ലഗുണം

മണ്ണിന്റെ അമ്ലത കുറയ്ക്കാൻ സെന്റിന് 1-2 കിലോ എന്ന തോതിൽ ചുണ്ണാമ്പ് അല്ലെങ്കിൽ ഡോളോമൈറ്റ് ചേർത്ത് മണ്ണുമായി യോജിപ്പിക്കുക.

Image credits: Getty
Malayalam

ജൈവവളം

അടിവളമായി നന്നായി ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ കമ്പോസ്റ്റോ ചേർക്കുക. ഇത് മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കും.

Image credits: Getty
Malayalam

വരമ്പുകൾ

സമതലമായ സ്ഥലമാണെങ്കിൽ 60 സെന്റീമീറ്റർ അകലത്തിൽ വരമ്പുകൾ എടുക്കുക. ഇത് കിഴങ്ങുകൾക്ക് വികസിക്കാൻ ആവശ്യമായ സ്ഥലം നൽകും.

Image credits: Getty
Malayalam

കൂനകൾ

ചെറിയ കൂനകൾ കൂട്ടി അതിൽ വള്ളികൾ നടുന്നതാണ് നല്ലത്. ഇത് നീർവാർച്ച സുഗമമാക്കും.

Image credits: Getty
Malayalam

രാസവളം (ആവശ്യമെങ്കിൽ)

മണ്ണുപരിശോധനയ്ക്ക് ശേഷം ആവശ്യമായ അളവിൽ ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങൾ അടിവളമായി നൽകാം. നൈട്രജൻ അധികമായാൽ ഇലകൾ മാത്രം വളരാൻ സാധ്യതയുണ്ട്.

Image credits: Getty
Malayalam

മണ്ണ് നനയ്ക്കുക

വള്ളികൾ നടുന്നതിന് മുൻപ് മണ്ണിൽ ആവശ്യത്തിന് ഈർപ്പമുണ്ടെന്ന് ഉറപ്പുവരുത്തുക. വരണ്ട മണ്ണാണെങ്കിൽ നടുന്നതിന് തലേദിവസം നനയ്ക്കുന്നത് നന്നായിരിക്കും.

Image credits: Getty

ചീരയിൽ മൊത്തം കീടമാണോ? ടെൻഷൻ വേണ്ട, അകറ്റാൻ വഴിയുണ്ട്

പാഷൻ ഫ്രൂട്ട് വീട്ടിൽ വളർത്തണോ? ഇതാ 10 ലളിതമായ ഘട്ടങ്ങൾ

കാരറ്റ് വാങ്ങാൻ കടയിലേക്കോടണ്ട, വീട്ടിൽ നട്ടുവളർത്താം

വീട്ടിൽ തന്നെ മല്ലിച്ചപ്പ് തഴച്ചു വളരും, ഈ ട്രിക്കുകൾ പരീക്ഷിക്കാം