Malayalam

വിത്തുകൾ

ചീര കൃഷിയിലെ കീടബാധ ഒഴിവാക്കാൻ എന്തെല്ലാം വഴികൾ നോക്കാം? അണുബാധയില്ലാത്ത, ഗുണമേന്മയുള്ള വിത്തുകൾ മാത്രം തിരഞ്ഞെടുക്കുക.

Malayalam

സ്യൂഡോമോണസ് ലായനി

കൃഷിക്ക് മുൻപ് വിത്തുകൾ സ്യൂഡോമോണസ് ലായനിയിൽ കുതിർക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

Image credits: Getty
Malayalam

കുമിൾ രോഗങ്ങൾ

ചീര നട്ടുപിടിപ്പിച്ചിരിക്കുന്ന മണ്ണിൽ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക. അമിതമായ ഈർപ്പം കുമിൾ രോഗങ്ങൾക്ക് കാരണമാകും.

Image credits: Getty
Malayalam

അകലം പാലിക്കുക

വിത്തുകൾ പാകുമ്പോൾ കൃത്യമായ അകലം പാലിക്കുക. ചെടികൾ തമ്മിൽ വായുസഞ്ചാരം ഉറപ്പാക്കുന്നത് കീടങ്ങളുടെ വ്യാപനം കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം

കീടബാധ തുടക്കത്തിലേ നിയന്ത്രിക്കാന്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം (1 ലിറ്റർ വെള്ളത്തിൽ 5 മില്ലി വേപ്പെണ്ണയും കുറച്ച് വെളുത്തുള്ളി അരച്ചതും ചേർത്ത്) ഇലകളിൽ തളിക്കുക.

Image credits: Getty
Malayalam

മഞ്ഞക്കെണികൾ

ഇലപ്പുള്ളി രോഗങ്ങൾ തടയാൻ സ്യൂഡോമോണസ് (20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ) രണ്ടാഴ്ചയിലൊരിക്കൽ ഇലകളിൽ സ്പ്രേ ചെയ്യാം. ചുറ്റും മഞ്ഞക്കെണികൾ വെക്കുന്നത് പ്രാണികളെ ആകർഷിച്ച് നശിപ്പിക്കും.

Image credits: Getty
Malayalam

മിശ്രിതം

ഇലകളിൽ ചെറിയ ദ്വാരങ്ങൾ കാണുകയാണെങ്കിൽ, കാന്താരി മുളക്-വെളുത്തുള്ളി മിശ്രിതം തളിക്കുന്നത് കീടങ്ങളെ അകറ്റാൻ വളരെ ഫലപ്രദമാണ്.

Image credits: Getty
Malayalam

കീടബാധയുള്ള ഇലകൾ

ദിവസവും രാവിലെയും വൈകുന്നേരവും ചെടികൾ ശ്രദ്ധിക്കുക. കീടബാധയുള്ള ഇലകൾ കണ്ടാൽ ഉടൻ തന്നെ അവ പറിച്ച് നശിപ്പിക്കുക.

Image credits: Getty
Malayalam

ചെണ്ടുമല്ലി പോലുള്ള ചെടികൾ

ചീരയ്ക്കൊപ്പം ചെറിയ അളവിൽ ചെണ്ടുമല്ലി പോലുള്ള ചെടികൾ വളർത്തുന്നത് കീടങ്ങളെ അകറ്റി നിർത്താൻ പ്രകൃതിദത്തമായ ഒരു വഴിയാണ്.

Image credits: Getty
Malayalam

ജൈവവളങ്ങൾ

അമിതമായ രാസവളങ്ങൾ ഒഴിവാക്കി ചാണകപ്പൊടി, കമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങൾ മാത്രം ഉപയോഗിക്കുക. ഇത് ചെടിക്ക് കരുത്ത് നൽകി കീടങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.

Image credits: Getty

റമ്പൂട്ടാൻ വെറുതെ നട്ടാൽ പോരാ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

ഡ്രാഗൺ ഫ്രൂട്ട്: വീട്ടുവളപ്പിലെ അത്ഭുത ഫലം: കൃഷിരീതികൾ

പച്ചപിടിച്ച വഴുതനത്തോട്ടം വേണോ? ഇതാ ചില സൂത്രങ്ങൾ

മധുരക്കിഴങ്ങിനെന്തിന് കടയിൽ പോണം? വീട്ടിൽ തന്നെ വളർത്താമല്ലോ?