തണ്ട് മുറിച്ച് നട്ട് വളർത്തുന്നതാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് അനുയോജ്യം. ആരോഗ്യമുള്ള ചെടിയിൽ നിന്ന് 10-12 ഇഞ്ച് നീളമുള്ള കമ്പ് മുറിച്ചെടുത്ത് 2-3 ദിവസം തണലത്ത് വെച്ച് ഉണക്കി നടാം.
agriculture Apr 13 2026
Author: Web Desk Image Credits:Getty
Malayalam
വെള്ളം കുറവ്
വെള്ളം കെട്ടിനിൽക്കാത്ത ഏത് തരം മണ്ണിലും ഡ്രാഗൺ ഫ്രൂട്ട് വളരും. മണ്ണ്, മണൽ, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ തുല്യ അനുപാതത്തിൽ കലർത്തി ചട്ടിയിലോ തറയിലോ നടാവുന്നതാണ്.
Image credits: Getty
Malayalam
സൂര്യപ്രകാശം
ദിവസവും 6 മുതൽ 8 മണിക്കൂർ വരെ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ഈ ചെടി നന്നായി പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുക.
Image credits: Getty
Malayalam
താങ്ങ് വേണം
പടർന്നു വളരുന്ന സ്വഭാവമുള്ള ചെടിയായതിനാൽ ഇതിന് താങ്ങ് ആവശ്യമാണ്. കോൺക്രീറ്റ് തൂണുകളോ മരത്തടികളോ ഉപയോഗിച്ച് ഇവയെ പടർത്തി വിടാം.
Image credits: Getty
Malayalam
ജൈവ വളം
ചെടിക്ക് അമിതമായി വെള്ളം ആവശ്യമില്ല. മണ്ണിലെ ഈർപ്പം പരിശോധിച്ച ശേഷം മാത്രം നനയ്ക്കുക. ജൈവവളങ്ങൾക്ക് മുൻഗണന നൽകുന്നതാണ് ഉത്തമം.
Image credits: Getty
Malayalam
വിളവെടുപ്പ്
ഒന്നര മുതൽ രണ്ട് വർഷത്തിനുള്ളിൽ ചെടി പൂത്ത് തുടങ്ങും. ഏകദേശം ഒരു മാസത്തിനുള്ളിൽ ഫലം പാകമാകും. പഴത്തിന്‍റെ നിറം പച്ചയിൽ നിന്ന് പിങ്കോ ചുവപ്പോ നിറമാകുമ്പോൾ വിളവെടുക്കാം.
Image credits: Getty
Malayalam
പരിമിതമായ സ്ഥലം
കുറഞ്ഞ മുതൽ മുടക്കിൽ മികച്ച വരുമാനവും ആരോഗ്യവും നൽകുന്ന ഒരു കൃഷിയാണ് ഡ്രാഗൺ ഫ്രൂട്ട്.
Image credits: Getty
Malayalam
വിഷരഹിതം വീട്ട് മുറ്റത്ത്
വീടിന്‍റെ ടെറസ്സിലോ മുറ്റത്തോ ഒരു ചെറിയ ഭാഗം ഇതിനായി മാറ്റിവെച്ചാൽ വിഷരഹിതമായ പഴങ്ങൾ സ്വന്തമായി ഉത്പാദിപ്പിക്കാൻ സാധിക്കും. ആർക്കും അനായാസം ഈ കൃഷി വിജയിപ്പിക്കാം