Malayalam

സിക്സര്‍ റെക്കോര്‍ഡ്

ഒരു വര്‍ഷം ഏറ്റവും കൂടുതൽ സിക്സറുകള്‍ പറത്തുന്ന ഇന്ത്യൻ താരമെന്ന റെക്കോര്‍ഡിട്ട് ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ.

Malayalam

മുഷ്താഖ് അലിയിലും മിന്നും ഫോമില്‍

മുഷ്താഖ് അലി ട്രോഫിയില്‍ പ‍ഞ്ചാബിനായി അഭിഷേക് കളിക്കുന്ന ആറ് മത്സരങ്ങളില്‍ ഒരു സെഞ്ചുറി ഉള്‍പ്പെടെ 304 റണ്‍സടിച്ചിരുന്നു.

Image credits: ANI
Malayalam

മാരക പ്രഹരേശേഷി

മുഷ്താഖ് അലി ട്രോഫിയില്‍ 50.67 ശരാശരിയിലും 249.18 പ്രഹരശേഷിയിലാണ് അഭിഷേക് റണ്‍സടിച്ച് കൂട്ടിയത്.

Image credits: ANI
Malayalam

സിക്സര്‍ വേട്ട

ടൂര്‍ണമെന്‍റില്‍ 26 സിക്സും 27 ബൗണ്ടറിയും പറത്തിയ അഭിഷേക് സിക്സര്‍ വേട്ടയിലും റെക്കോര്‍ഡിട്ടു.

Image credits: ANI
Malayalam

സിക്സര്‍ സെഞ്ചുറി

ടി20 ക്രിക്കറ്റില്‍ ഒരു വര്‍ഷം 100 സിക്സുകള്‍ പറത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോര്‍ഡാണ് അഭിഷേക് സ്വന്തമാക്കിയത്.

Image credits: ANI
Malayalam

തിരുത്തിയത് സ്വന്തം റെക്കോര്‍ഡ്

കഴിഞ്ഞ വര്‍ഷം 87 സിക്സുകള്‍ പറത്തിയിരുന്ന സ്വന്തം റെക്കോര്‍ഡാണ് ഇത്തവണ അഭിഷേക് തിരുത്തിയെഴുതിയത്.

Image credits: stockPhoto
Malayalam

ഇനിയും വരാനുണ്ട്

ഈ വര്‍ഷം ഇതുവരെ 101 സിക്സുകളാണ് അഭിഷേക് അടിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരക്ക് ഇറങ്ങുമ്പോള്‍ ഇത് ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

Image credits: Getty
Malayalam

റണ്‍വേട്ട

ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി 17 മത്സരങ്ങളില്‍ നിന്ന് 47.25 ശരാശരിയിലും 196.36 സ്ട്രൈക്ക് റേറ്റിലും 756 റണ്‍സാണ് അഭിഷേക് ശര്‍മ അടിച്ചെടുത്തത്.

Image credits: ANI

ടെസ്റ്റ് ചരിത്രത്തിലാദ്യം, അപൂർവനേട്ടം സ്വന്തമാക്കി മാർനസ് ലാബുഷെയ്ൻ

കോലിയും രോഹിത്തും അടങ്ങുന്ന സവിശേഷ പട്ടികയില്‍ ഇനി അഭിഷേക് ശര്‍മയും

സിക്സര്‍ വേട്ടയിലെ പുതിയ രാജാവ്; വൈഭവിന്‍റെ ലോക റെക്കോര്‍ഡ്

അഖില്‍ സ്കറിയ; ബാറ്റിംഗിലും ബൗളിംഗിലും ഗ്ലോബ്സ്റ്റാര്‍സിന്‍റെ സൂപ്പര്‍ ഹീറോ