ശരീരത്തിൽ സ്വാഭാവികമായി കൊളാജൻ ഉത്പാദിപ്പിക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ.
food Aug 27 2026
Author: Ameena Shirin Image Credits:Getty
Malayalam
നട്സ്, സീഡ്‌സ്
ബദാം, മത്തങ്ങ വിത്ത്, എള്ള് എന്നിവയിൽ സിങ്ക്, കോപ്പർ എന്നീ ധാതുക്കൾ ധാരാളമുണ്ട്. കൊളാജൻ ഉത്പാദിപ്പിക്കുന്ന എൻസൈമുകളുടെ പ്രവർത്തനത്തെ സിങ്ക് വൻതോതിൽ പിന്തുണയ്ക്കുന്നു.
Image credits: Asianet News
Malayalam
പാൽ ഉത്പന്നങ്ങൾ
കൊഴുപ്പുള്ള പാലിൽ നിന്ന് നിർമ്മിക്കുന്ന തൈര്, പനീർ തുടങ്ങിയ പാൽ ഉൽപന്നങ്ങൾ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ നൽകുന്നു. ഇത് കൊളാജൻ ഉത്പാദനം കൂട്ടാൻ സഹായിക്കും.
Image credits: Our own
Malayalam
നെല്ലിക്ക
നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് കൊളാജൻ ഉത്പാദനം കൂട്ടാൻ സഹായിക്കും.
Image credits: Getty
Malayalam
പേരയ്ക്ക
ചർമ്മത്തിലെ കോശങ്ങളുടെ പുനർനിർമ്മാണത്തിനും കൊളാജൻ ഉത്പാദനം കൂട്ടുന്നതിനും പേരയ്ക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി സഹായിക്കും.
Image credits: Getty
Malayalam
പയർ വർഗ്ഗങ്ങൾ
ചെറുപയർ, മസൂർ പരിപ്പ്, തുവരപ്പരിപ്പ് തുടങ്ങിയ ധാന്യങ്ങളിൽ കൊളാജൻ രൂപീകരണത്തിന് ആവശ്യമായ അമിനോ ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
സിട്രസ് പഴങ്ങൾ
ഓറഞ്ച്, ചെറുനാരങ്ങ, മുസംബി തുടങ്ങിയ സിട്രസ് പഴങ്ങളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്തുന്നു.