മധുരം പൂർണമായും ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
സോഫ്റ്റ് ഡ്രിങ്കുകൾ, കോള തുടങ്ങിയ മധുരമടങ്ങിയ പാനീയങ്ങൾ പൂർണമായും ഒഴിവാക്കാം.
ഭക്ഷണ സാധനങ്ങൾ വാങ്ങുമ്പോൾ അതിലെ ലേബൽ കൃത്യമായി വായിച്ച്, എന്തൊക്കെ ചേരുവകൾ ചേർന്നിട്ടുണ്ടെന്ന് മനസിലാക്കണം.
മധുരപലഹാരങ്ങൾ കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. പകരം പഴങ്ങൾ കഴിക്കാം. ഇത് അമിതമായി മധുരം ഉള്ളിൽ ചെല്ലുന്നതിനെ തടയും.
ചായയിലും കോഫിയിലുമെല്ലാം മധുരത്തിന് പകരം നട്ട്മെഗ്, ഹെയ്‌സൽനട്ട്, കറുവപ്പട്ട എന്നിവ ചേർക്കാം.
ബിസ്കറ്റ്, ചിപ്സ് പോലുള്ള സ്‌നാക്‌സുകൾ ഒഴിവാക്കാം. പകരം നട്സ്, സീഡ്‌സ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.
കൃത്യമായ സമയങ്ങളിൽ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് മധുരത്തോടുള്ള താല്പര്യവും അമിതമായി വിശപ്പ് ഉണ്ടാവുന്നതിനെയും തടയും.
ആരെങ്കിലും നിങ്ങൾക്ക് മധുരപലഹാരങ്ങൾ നൽകുമ്പോഴും നോ പറയാൻ മടിക്കരുത്. ഇത്തരം ശീലങ്ങൾ അമിതമായ മധുരം കഴിക്കുന്നതിനെ തടയാൻ സഹായിക്കും.
മുലയൂട്ടുന്ന അമ്മമാർ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 7 ഭക്ഷണങ്ങൾ
ദിവസവും ഒരു സ്പൂൺ കറുത്ത എള്ള് കഴിക്കുന്നത് പതിവാക്കൂ, കാരണം
ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് കൊണ്ടുള്ള ആറ് ഗുണങ്ങൾ
ഫാറ്റി ലിവർ കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഫൈബർ അടങ്ങിയ പഴങ്ങൾ