Malayalam

കറിവേപ്പില വെള്ളം

രുചി നൽകാൻ മാത്രമല്ല കറിവേപ്പിലയിൽ നിരവധി ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ദിവസവും കറിവേപ്പില വെള്ളം കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം.

Malayalam

വീക്കം കുറയ്ക്കും

കറിവേപ്പിലയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസിൽ നിന്നും സംരക്ഷിക്കുകയും വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

Image credits: Getty
Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

വെറും വയറ്റിൽ ദിവസവും കറിവേപ്പില വെള്ളം കുടിക്കുന്നത് നല്ല ദഹനം ലഭിക്കാനും വയറ് വീർക്കുന്നത് തടയാനും മലബന്ധം അകറ്റാനും സഹായിക്കും.

Image credits: instagram
Malayalam

പ്രതിരോധശേഷി കൂട്ടുന്നു

കറിവേപ്പിലയിൽ ധാരാളം വിറ്റാമിൻ സിയും എയും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കും.

Image credits: instagram
Malayalam

ബ്ലഡ് ഷുഗർ നിയന്ത്രിക്കും

കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ഇൻസുലിൻ സംവേദനക്ഷമത കൂട്ടാൻ സഹായിക്കും. ഇത് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്നു.

Image credits: Getty
Malayalam

കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും

കറിവേപ്പിലയിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

ചർമ്മാരോഗ്യം മെച്ചപ്പെടുത്തും

കറിവേപ്പിലയിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ പാടുകൾ, കരുവാളിപ്പ് എന്നിവ അകറ്റി ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

മുടികൊഴിച്ചിൽ കുറയ്ക്കും

കറിവേപ്പിലയിൽ ധാരാളം അയണും ബീറ്റ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചിൽ അകറ്റി ആരോഗ്യമുള്ള തലമുടി ലഭിക്കാൻ സഹായിക്കും.

Image credits: Getty

സ്തനാർബുദത്തെ പ്രതിരോധിക്കാം: ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 7 ഭക്ഷണങ്ങൾ

ദിവസവും കറുവപ്പട്ട വെള്ളം കുടിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

മഴക്കാലത്ത് രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് കഴിക്കേണ്ട 8 പഴങ്ങൾ

ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിച്ചാലുള്ള 6 ആരോഗ്യ ഗുണങ്ങൾ