സ്തനാർബുദ സാധ്യത കുറയ്ക്കാനും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈ ഭക്ഷണങ്ങൾ കഴിക്കൂ.
food Jun 15 2026
Author: Ameena Shirin Image Credits:freepik
Malayalam
മത്സ്യങ്ങൾ
സാൽമൺ, മത്തി, അയല തുടങ്ങിയ കൊഴുപ്പുള്ള മീനുകൾ ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കുകയും അസാധാരണമായ കോശവളർച്ചയെ തടയുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ഇലക്കറികൾ
സ്തനാർബുദ പ്രതിരോധത്തിന് ഏറ്റവും മികച്ചതാണ് ഇലക്കറികൾ. ചീര, കെയ്‌ൽ, കടുക് ചീര തുടങ്ങിയവയിൽ ക്യാൻസറിനെ ചെറുക്കുന്ന ഘടകങ്ങൾ ധാരാളമുണ്ട്.
Image credits: Getty
Malayalam
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇവ ക്യാൻസറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു.
Image credits: Getty
Malayalam
ബെറി പഴങ്ങൾ
സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറി പഴങ്ങൾ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ബ്ലൂബെറി കഴിക്കുന്നത് സ്തനാർബുദ സാധ്യത ഗണ്യമായി കുറയ്ക്കുന്നു.
Image credits: Getty
Malayalam
ആപ്പിൾ
ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്ന ക്വെർസെറ്റിൻ എന്ന ശക്തമായ ആന്റിഓക്‌സിഡന്റ് ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇത് സ്തനാർബുദ സാധ്യത കുറയ്ക്കും.
Image credits: Getty
Malayalam
മുന്തിരി
ക്യാൻസർ പ്രതിരോധ ഗുണങ്ങളുള്ള ആന്റിഓക്‌സിഡന്റുകൾ മുന്തിരിയിൽ ധാരാളമുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ സംയുക്തങ്ങൾ സ്തനാർബുദത്തെ തടയും.
Image credits: Getty
Malayalam
പുളിപ്പിച്ച ഭക്ഷണങ്ങൾ
പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങൾ കുടലിന്റെ ആരോഗ്യത്തിനും ഹോർമോൺ നിയന്ത്രണത്തിനും മികച്ചതാണ്. ഇവ സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കും.