Malayalam

ഗ്യാസ് ട്രബിൾ

ഭക്ഷണം കഴിച്ചതിന് ശേഷം ഗ്യാസ് നിറഞ്ഞ് വയറ് വീർത്തു വരാറുണ്ടോ. എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ.

Malayalam

കോളിഫ്ലവർ

കോളിഫ്ലവർ കഴിക്കുന്നത് ചില സമയങ്ങളിൽ ഗ്യാസ് ട്രബിൾ ഉണ്ടാവാൻ കാരണമാകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന റാഫിനോസ് എന്ന കാർബോഹൈഡ്രേറ്റ് ദഹന പ്രക്രിയയ്ക്ക് തടസ്സമാകുന്നതാണ് കാരണം.

Image credits: Getty
Malayalam

വെളുത്തുള്ളി

വെളുത്തുള്ളി പച്ചയോടെ കഴിക്കുന്നത് ഗ്യാസ് ട്രബിൾ ഉണ്ടാവാൻ കാരണമാകാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടൻസ് എന്ന കാർബോഹൈഡ്രേറ്റ് ദഹന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു.

Image credits: Getty
Malayalam

പഴുത്ത വാഴപ്പഴം

നന്നായി പഴുത്ത വാഴപ്പഴം കഴിക്കുന്നത് ചിലരിൽ ഗ്യാസ് ട്രബിൾ ഉണ്ടാവാൻ കാരണമാകാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ഫൈബറും ഫ്രക്ടോസും ദഹന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു.

Image credits: Getty
Malayalam

മാങ്ങ

അമിതമായി മാങ്ങ കഴിക്കുന്നത് ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.

Image credits: Getty
Malayalam

ഗോതമ്പ് ഭക്ഷണങ്ങൾ

ഗോതമ്പിൽ ഗ്ലൂട്ടൻ അടങ്ങിയിട്ടുണ്ട്. ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹന പ്രക്രിയയെ തടസ്സപ്പെടുത്തും.

Image credits: Getty
Malayalam

സവാള

പച്ചയായി സവാള കഴിക്കുന്നത് ഗ്യാസ് ട്രബിൾ പ്രശ്നം ഉണ്ടാവാൻ കാരണമാകാറുണ്ട്. കാരണം ഇതിൽ ഫ്രക്ടൻസ് എന്ന കാർബോഹൈഡ്രേറ്റ് ഉണ്ട്. ഇത് ദഹന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു.

Image credits: Getty

വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

കഠിനമായ തലവേദന കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ

കൊളസ്‌ട്രോൾ സ്വാഭാവികമായി കുറയ്ക്കുന്നതിന് നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടവ

നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ