Malayalam

തലവേദന അകറ്റാം

കഠിനമായ തലവേദന ഇല്ലാതാക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ.

Malayalam

വെള്ളം കുടിക്കാം

നിർജ്ജലീകരണം ഉണ്ടാകുന്നത് തലവേദനയ്ക്ക് കാരണമാകും. ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കാം. ഇത് തലവേദന വരുന്നതിനെ നിയന്ത്രിക്കും.

Image credits: Getty
Malayalam

തണുപ്പ് വെയ്ക്കാം

തലവേദന വരുമ്പോൾ ഒരു തുണിയിൽ ഐസ് പൊതിഞ്ഞോ അല്ലെങ്കിൽ വെള്ളത്തിൽ മുക്കിയ തുണിയോ നെറ്റിയിൽ അൽപനേരം വെയ്ക്കാം. ഇത് തലവേദന കുറയ്ക്കും.

Image credits: Getty
Malayalam

ഉറക്കം

നന്നായി ഉറങ്ങുന്നതും തലവേദന കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു മാർഗമാണ്. വെളിച്ചവും ശബ്ദവും ഒന്നും ഇല്ലാത്ത ശാന്തമായ സ്ഥലത്ത് ഉറങ്ങാൻ ശ്രദ്ധിക്കാം.

Image credits: Getty
Malayalam

ഔഷധ ചായ കുടിക്കാം

ഇഞ്ചി, പെപ്പർമിന്റ് എന്നിവ ചേർത്ത ചായകൾ കുടിക്കുന്നത് തലവേദന കുറയ്ക്കാൻ സഹായിക്കും. ഔഷധ ചായകൾ കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്.

Image credits: Getty
Malayalam

തല മസാജ് ചെയ്യാം

തല മസാജ് ചെയ്യുന്നതും തലവേദന കുറയ്ക്കാൻ സഹായിക്കും. ഇത് പേശികളുടെ പിരിമുറുക്കം ഇല്ലാതാക്കുന്നു.

Image credits: Getty
Malayalam

ഭക്ഷണം ഒഴിവാക്കരുത്

കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത് തലവേദന വരാൻ കാരണമാകും. അതിനാൽ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

വിശ്രമിക്കാം

നല്ല ഉറക്കവും വിശ്രമവും ശരീരത്തിനും മനസിനും ആവശ്യമാണ്. അല്ലാത്ത പക്ഷം തലവേദന പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.

Image credits: Getty

കൊളസ്‌ട്രോൾ സ്വാഭാവികമായി കുറയ്ക്കുന്നതിന് നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടവ

നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

ഉയർന്ന യൂറിക് ആസിഡ് നിയന്ത്രിക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട പഴങ്ങൾ

പതിവായി പേരയ്ക്ക കഴിച്ചോളൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്തും