നല്ല സുഗന്ധവും ഭക്ഷണത്തിന് രുചിയും നൽകുന്ന സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഇതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
നല്ല ദഹനം ലഭിക്കുന്നതിന് ഭക്ഷണത്തിൽ ഏലയ്ക്ക ചേർത്ത് കഴിക്കുന്നത് ഗുണകരമാണ്. ഇത് വയറ് വീർക്കൽ പോലുളള ഗ്യാസ് ട്രബിൾ പ്രശ്നങ്ങളെ അകറ്റും.
ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നതിന് ദിവസവും ഏലയ്ക്ക കഴിക്കുന്നത് ഗുണകരമാണ്. ഇത് വീക്കം കുറയ്ക്കാനും സഹായിക്കും.
ഏലയ്ക്കയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ഏലയ്ക്കയിൽ ധാരാളം വിറ്റാമിൻ സിയും മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
ശരീരത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ നീക്കം ചെയ്യാനും കരളിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ഇത് സഹായിക്കും.
ഏലയ്ക്കയിൽ ധാരാളം ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ഏലയ്ക്കയിൽ നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
ദിവസവും കിവി കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ
ഭക്ഷണത്തിൽ ഉലുവ ചേർത്ത് കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ
തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിന് കഴിക്കേണ്ട 7 സൂപ്പർഫുഡുകൾ
വൃക്കകളുടെ ആരോഗ്യം സ്വാഭാവികമായി കൂട്ടുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ