ചർമ്മാരോഗ്യം സംരക്ഷിക്കുന്നതിന് വിലകൂടിയ ക്രീമുകൾ ഉപയോഗിച്ചതുകൊണ്ട് മാത്രം കാര്യമില്ല, നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങളും കഴിക്കേണ്ടതുണ്ട്.
food Jul 18 2026
Author: Ameena Shirin Image Credits:Asianet News
Malayalam
വെള്ളരി
വെള്ളരിയിൽ ജലാംശം കൂടുതലാണ്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ദിവസവും വെള്ളരി കഴിക്കുന്നത് ശീലമാക്കൂ.
Image credits: Getty
Malayalam
അവോക്കാഡോ
അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പും, വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും ചർമ്മത്തിൽ ജലാംശം നിലനിർത്താനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Image credits: Getty
Malayalam
മധുരക്കിഴങ്ങ്
ദിവസവും മധുരക്കിഴങ്ങ് കഴിക്കുന്നത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും തിളക്കമുള്ള ചർമ്മം ലഭിക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
മഞ്ഞൾ
മഞ്ഞളിൽ കുർകുമിൻ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും മുഖത്തെ പാടുകൾ അകറ്റാനും തിളക്കമുള്ള ചർമ്മം ലഭിക്കാനും സഹായിക്കും.
Image credits: Getty
Malayalam
ഫാറ്റി ഫിഷ്
ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മൽസ്യങ്ങൾ കഴിക്കുന്നത് വീക്കം കുറയ്ക്കാനും ചർമ്മത്തിലെ ജലാംശം നിലനിർത്താനും സഹായിക്കും.
Image credits: Getty
Malayalam
ഇലക്കറികൾ
ഇലക്കറികളിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.