ബ്രേക്ഫാസ്റ്റിന് ശേഷം വിറ്റാമിൻ സി അടങ്ങിയ ഈ പാനീയങ്ങൾ കുടിക്കൂ, ഗുണങ്ങൾ അറിയാം.
ഓറഞ്ചിൽ ധാരാളം വിറ്റാമിൻ സിയും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ബ്രേക്ഫാസ്റ്റിന് ശേഷം കുടിക്കുന്നത് കൂടുതൽ ഊർജ്ജം ലഭിക്കാൻ സഹായിക്കും.
പാലിലോ വെള്ളത്തിലോ പേരയ്ക്ക അടിച്ച് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
ചെറുചൂടുള്ളതോ തണുപ്പുള്ളതോ ആയ വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും നല്ല ഊർജ്ജം ലഭിക്കാനും സഹായിക്കും.
നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
കിവിയിൽ തൈരോ പാലോ ചേർത്ത് സ്മൂത്തിയാക്കി കുടിക്കുന്നത് നല്ല ഊർജ്ജം ലഭിക്കാൻ സഹായിക്കും.
സ്ട്രോബെറിയിൽ ധാരാളം വിറ്റാമിൻ സിയും ഫൈബറും അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് ഷെയ്ക്കടിച്ച് കുടിക്കുന്നത് നല്ല ഊർജ്ജം ലഭിക്കാൻ സഹായിക്കും.
പൈനാപ്പിളിൽ ഡൈജസ്റ്റീവ് എൻസൈമുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട്, നാരങ്ങ എന്നിവ ഒരുമിച്ച് ചേർത്ത് ജ്യൂസാക്കി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ
ദിവസവും മുരിങ്ങയില ഡയറ്റിൽ ഉൾപ്പെടുത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ
ദിവസവും പേരയ്ക്ക കഴിക്കുന്നതിന്റെ അതിശയിപ്പിക്കുന്ന 6 ആരോഗ്യ ഗുണങ്ങൾ
ദിവസവും പപ്പായ കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ