തലമുടി വളരാന്‍ ആവശ്യമായ പോഷകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
food May 02 2025
Author: Web Desk Image Credits:Freepik
Malayalam
പ്രോട്ടീന്‍
തലമുടി വളരാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ഏറെ പ്രധാനമാണ്. ഇതിനായി മുട്ട, മത്സ്യം, നട്സ്, ബീന്‍സ്, സീഡ്സ്, ചിക്കന്‍ തുടങ്ങിയവ കഴിക്കാം.
Image credits: Getty
Malayalam
ബയോട്ടിൻ
തലമുടി വളരാന്‍ ബയോട്ടിൻ (വിറ്റാമിന്‍ ബി7) സഹായിക്കും. ഇതിനായി നട്സ്, വിത്തുകള്‍, മുട്ട, മഷ്റൂം, മധുരക്കിഴങ്ങ്, മത്സ്യം, പയറുവര്‍ഗങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കഴിക്കാം.
Image credits: Getty
Malayalam
വിറ്റാമിന്‍ ഡി
വിറ്റാമിന്‍ ഡിയുടെ കുറവു മൂലവും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. അതിനാല്‍ മഷ്റൂം, ഓറഞ്ച് ജ്യൂസ്, മുട്ട, ഫാറ്റി ഫിഷ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
Image credits: Getty
Malayalam
അയേണ്‍
തലമുടിയുടെ വളര്‍ച്ചയെ അയേണ്‍ പ്രോത്സാഹിപ്പിക്കും. ഇതിനായി ചീര, പയറുവര്‍ഗങ്ങള്‍, മാംസം, നട്സ്, സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
Image credits: Pinterest
Malayalam
സിങ്ക്
തലമുടി കൊഴിച്ചില്‍ തടയാന്‍ സിങ്ക് സഹായിക്കും. മത്തങ്ങ വിത്തുകള്‍, പയറുവര്‍ഗങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, മുട്ട, ചീര, നട്സ് തുടങ്ങിയവയിലൊക്കെ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്.
Image credits: Pinterest
Malayalam
ഒമേഗ 3 ഫാറ്റി ആസിഡ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. ഇതിനായി ഫ്ലക്സ് സീഡ്, ചിയ സീഡ്, വാള്‍നട്സ്, ഫാറ്റി ഫിഷ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
Image credits: Pinterest
Malayalam
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.