കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഫ്രക്ടോസ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സോഡയുടെ അമിത ഉപയോഗം കരളിനെ നശിപ്പിക്കും.
എനര്‍ജി ഡ്രിങ്കുകളും കരളിന്‍റെ ആരോഗ്യത്തിന് നന്നല്ല. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
പഞ്ചസാരയുടെ അമിത ഉപയോഗം കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാനും, നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കൂട്ടാനും കാരണമാകും.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുണ്ടാകും. ഇവ കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.
സംസ്കരിച്ച ഭക്ഷണങ്ങളിലെ അമിത കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനും ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടാനും കാരണമാകും. അതിനാല്‍ ഇവയും ഒഴിവാക്കുക.
റെഡ് മീറ്റിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ചുവന്ന മാംസം അമിതമായി കഴിക്കാതിരിക്കുക.
വൈറ്റ് ബ്രെഡ്, പാസ്ത എന്നിവയുടെ അമിത ഉപയോഗവും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കും.
തലമുടി വളരാന്‍ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തൂ
കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് പതിവാക്കൂ, കാരണം
ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ജിഐ കുറഞ്ഞ പഴങ്ങള്‍