Food
പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയ ജിഐ കുറഞ്ഞ പഴങ്ങളെ പരിചയപ്പെടാം.
പേരയ്ക്കയുടെ ജിഐ കുറവാണ്. കൂടാതെ ഇവയില്‍ നാരുകളുമുണ്ട്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് പേരയ്ക്ക ധൈര്യമായി കഴിക്കാം.
ആപ്പിളിന്‍റെ ഗ്ലൈസെമിക് സൂചിക 39 ആണ്. കൂടാതെ ആപ്പിളില്‍ ഫൈബറും അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവയും പേടിക്കാതെ കഴിക്കാം.
പിയര്‍ പഴത്തിന്‍റെ ജിഐയും കുറവാണ്. അതിനാല്‍ ഇവയും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഓറഞ്ചിന്‍റെ ജിഐ 40 ആണ്. ഫൈബര്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ ഓറഞ്ചും പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്.
കിവിയിലും ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ്. കൂടാതെ ഫൈബറും വിറ്റാമിന്‍ സിയും മറ്റും അടങ്ങിയിട്ടുമുണ്ട്.
ജിഐ കുറവുള്ളതിനാല്‍ മാതളവും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പ്ലം പഴത്തിന്‍റെ ജിഐ 40 ആണ്. കൂടാതെ വിറ്റാമിനുകളായ എ, സി, കെ, ഫൈബര്‍ എന്നിവയും ഇവയിലുണ്ട്.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഴിക്കേണ്ട പച്ചക്കറികള്‍
ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കൂ; അറിയാം ഗുണങ്ങള്‍
പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിക്കേണ്ട ജിഐ കുറഞ്ഞ ഭക്ഷണങ്ങൾ