പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ജിഐ കുറഞ്ഞ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ചീര പോലെയുള്ള ഇലക്കറികളില്‍ കലോറിയും കാര്‍ബോയും കുറവാണ്. കൂടാതെ ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കളുമുള്ളതിനാല്‍ ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
കുറഞ്ഞ ഗ്ലൈസെമിക് സൂചികയുളള ഇവയില്‍ ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും പ്രമേഹ രോഗികള്‍ക്ക് കഴിക്കാം.
ഫൈബറും പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ബദാം, വാള്‍നട്സ് തുടങ്ങിയവയും ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ ബാര്‍ലിയിലും ജിഐ കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യത്തോടെ കഴിക്കാം.
ഫൈബര്‍ ധാരാളം അടങ്ങിയ ഓട്മീലും പ്രമേഹ രോഗികള്‍ക്ക് കഴിക്കാം.
പാവയ്ക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.
അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കഴിക്കേണ്ട വിത്തുകള്‍
വിറ്റാമിൻ ബി3 ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്ന ചുവപ്പ് നിറത്തിലുള്ള ഭക്ഷണങ്ങള്‍