നട്സുകളിൽ ഏറ്റവും കൂടുതൽ പോഷകഗുണങ്ങമുള്ള ഒന്നാണ് കശുവണ്ടി. ഹൃദയാരോഗ്യത്തിന് ആവശ്യമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും നൽകുന്നു.
Image credits: Getty
Malayalam
മോശം കൊളസ്ട്രോൾ കുറയ്ക്കും
കശുവണ്ടി കഴിക്കുന്നത് മൊത്തം കൊളസ്ട്രോളിന്റെയും എൽഡിഎൽ കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
Image credits: Getty
Malayalam
ശരീരഭാരം കുറയ്ക്കും
കശുവണ്ടിക്ക് കലോറി കൂടുതലാണെങ്കിലും ശരീരഭാരം നിയന്ത്രിക്കാനുള്ള കഴിവുണ്ട്. അവയിലെ പ്രോട്ടീൻ നാരുകൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ വിശപ്പ് നിയന്ത്രിക്കാൻ ഉപകരിക്കും.
Image credits: Getty
Malayalam
നല്ല ഉറക്കം ലഭിക്കും
ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡിന്റെ ഉറവിടമാണ് കശുവണ്ടി. ഇതിൽ ഉറക്കവും മാനസികാവസ്ഥയും നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്റുകൾ ഉൾപ്പെട്ടിട്ടുണ്ട്.
Image credits: Freepik
Malayalam
ഹൃദ്രോഹ സാധ്യത കുറയ്ക്കുന്നു
കശുവണ്ടിയിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
കശുവണ്ടിയിൽ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളെ സംരക്ഷിക്കുകയും റെറ്റിനയുടെ ആരോഗ്യത്തിനും സഹായിക്കുന്നു.
Image credits: Getty
Malayalam
എല്ലുകളെ സംരക്ഷിക്കുന്നു
മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ് എന്നിവ അസ്ഥികളുടെ സാന്ദ്രത നിലനിർത്താനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.