വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചി ചായയും വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.
വിറ്റാമിന്‍ സിയും സിട്രിക് ആസിഡും അടങ്ങിയ നാരങ്ങാ വെള്ളം വൃക്കകളിലെ കല്ലുകളെ തടയാനും വൃക്കകളെ ശുദ്ധീകരിക്കാനും സഹായിക്കും.
പ്യൂരിന്‍ കുറവും വെള്ളം ധാരാളം അടങ്ങിയതുമായ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നതും വൃക്കയെ ഡീറ്റോക്സ് ചെയ്യാന്‍ സഹായിക്കും.
ബാര്‍ലി വെള്ളം കുടിക്കുന്നതും വൃക്കകളിലെ വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കും.
രക്തസമ്മർദ്ദം കുറയ്ക്കാൻ കറിവേപ്പില മതി; അറിയാം 7 ഗുണങ്ങൾ
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ ഇതാണ്
മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്ന പാനീയങ്ങൾ
സിങ്കിന്‍റെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍