Malayalam

ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന പോഷകങ്ങൾ

ഓർമ്മശക്തിയും ബുദ്ധിശക്തിയും കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ചില പോഷകങ്ങളെ പരിചയപ്പെടാം. 

Malayalam

1. ഒമേഗ-3 ഫാറ്റി ആസിഡുകൾ

ആരോഗ്യകരമായ കൊഴുപ്പുകളാണ് ഒമേഗ-3 ഫാറ്റി ആസിഡുകൾ. ഓർമ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഒമേഗ-3 ഫാറ്റി ആസിഡുകൾ സഹായിക്കും. 

Image credits: Getty
Malayalam

ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയവ

സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍, വാള്‍നട്സ്, ഫ്ലക്സ് സീഡ്, ചിയ സീഡ്, മുട്ട, സോയാ ബീന്‍സ് തുടങ്ങിയവയിലൊക്കെ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. 

Image credits: Getty
Malayalam

2. വിറ്റാമിന്‍ ബി

വിറ്റാമിന്‍ ബി5, ബി6, ബി9 (ഫോളേറ്റ്), ബി12 തുടങ്ങിയ ബി വിറ്റാമിനുകളും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഓർമ്മശക്തി കൂട്ടാനും സഹായിക്കും. 

Image credits: Getty
Malayalam

വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍

ബനാന, ഉരുളക്കിഴങ്ങ്, ചീര, പയറുവര്‍ഗങ്ങള്‍, ഓറഞ്ച്, മുട്ട, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Getty
Malayalam

3. ആന്‍റി ഓക്‌സിഡന്‍റുകള്‍

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് വിറ്റാമിന്‍ സി, ഇ അടങ്ങിയ ഭക്ഷണങ്ങള്‍. 

Image credits: Getty
Malayalam

ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി, ഡാര്‍ക്ക് ചോക്ലേറ്റ്, ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, നട്സ്, സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Getty
Malayalam

4. മഗ്നീഷ്യം

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

Image credits: Getty
Malayalam

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍

മത്തങ്ങ വിത്തുകൾ, ചീര, ബദാം, ഡാര്‍ക്ക് ചോക്ലേറ്റ്, അവക്കാഡോ, വാഴപ്പഴം, അണ്ടിപ്പരിപ്പ് തുടങ്ങിയവയില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. 

Image credits: Getty

പതിവായി മുട്ട കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

രാവിലെ വെറും വയറ്റില്‍ അയമോദക വെള്ളം കുടിക്കൂ; ഗുണങ്ങളിതാ

ദഹന പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

പിസ്ത കഴിച്ചാൽ പലതുണ്ട് ​ഗുണങ്ങൾ