Malayalam

പിസ്ത

പിസ്ത കഴിച്ചാൽ പലതുണ്ട് ​ഗുണങ്ങൾ. 

Malayalam

കൊളസ്ട്രോൾ

പിസ്തയിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. 

Image credits: Getty
Malayalam

ഭാരം കുറയ്ക്കും

ഉയർന്ന പ്രോട്ടീനും നാരുകളും അടങ്ങിയിരിക്കുന്നതിനാൽ പിസ്ത ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. 

Image credits: Getty
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

പിസ്തയ്ക്ക് ഗ്ലൈസെമിക് സൂചിക കുറവാണ്. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നോക്കും.

Image credits: Getty
Malayalam

കുടലിനെ സംരക്ഷിക്കും

പിസ്തയിലെ നാരുകൾ ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുകയും കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

കണ്ണുകളെ സംരക്ഷിക്കും

ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പിസ്തയിലുണ്ട്. തിമിരം പോലുള്ള നേത്രരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
 

Image credits: Getty
Malayalam

ഹീമോഗ്ലോബിന്റെ അളവ്‌ കൂട്ടും

പിസ്‌തയിലടങ്ങിയിട്ടുള്ള വിറ്റാമിൻ ബി 6 രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്‌ കൂടാൻ സഹായിക്കും. 

Image credits: Getty
Malayalam

ചർമ്മത്തെ സംരക്ഷിക്കും

പിസ്തയിലെ വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ചർമ്മത്തെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കാനും, ജലാംശം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

Image credits: Getty
Malayalam

എല്ലുകളെ സംരക്ഷിക്കും

അസ്ഥികൾക്കും പല്ലുകൾക്കും ആവശ്യമായ ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
 

Image credits: Getty

തലമുടിയുടെ വളർച്ച സ്വാഭാവികമായി കൂട്ടുന്ന ഭക്ഷണങ്ങൾ

ദിവസവും രാവിലെ ഒരു ടീസ്പൂണ്‍ മത്തങ്ങ വിത്തുകള്‍ കഴിക്കൂ, ഗുണമറിയാം

പ്രമേഹബാധിതര്‍ക്ക് കഴിക്കാം ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍

ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ വീട്ടിലുള്ള ഈ ഭക്ഷണങ്ങള്‍ കഴിക്കാം