Malayalam

ജിമ്മിൽ പോകുന്നവരാണോ? പ്രോട്ടീൻ ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങൾ

പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Malayalam

മുട്ട

ഉയർന്ന പ്രോട്ടീൻ അടങ്ങിയ മുട്ട ജിമ്മിൽ പോകുന്നവര്‍ ഉറപ്പായും കഴിക്കണം. ഒരു പുഴുങ്ങിയ മുട്ടയില്‍ നിന്നും ആറ് ഗ്രാം പ്രോട്ടീന്‍ ലഭിക്കും. 

Image credits: Getty
Malayalam

ചിക്കൻ ബ്രെസ്റ്റ്

ചിക്കൻ ബ്രെസ്റ്റില്‍ പ്രോട്ടീൻ വളരെ കൂടുതലും കൊഴുപ്പ് കുറവും ആയിരിക്കും. 100 ഗ്രാം ചിക്കന്‍ ബ്രെസ്റ്റില്‍ നിന്നും 31 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. 

Image credits: Getty
Malayalam

ഗ്രീക്ക് യോഗര്‍ട്ട്

ഒരു കപ്പ് ഗ്രീക്ക് യോഗര്‍ട്ടില്‍ 20 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 

Image credits: Getty
Malayalam

പനീർ

പ്രോട്ടീന്‍ ധാരാളം അടങ്ങിയ പനീർ കഴിക്കുന്നത് വ്യായാമം ചെയ്യാനുള്ള ഊര്‍ജം നല്‍കാനും വിശപ്പിനെ കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
 

Image credits: Gemini
Malayalam

പയറുവര്‍ഗങ്ങള്‍

വിറ്റാമിനുകളും പ്രോട്ടീനും ഫൈബറും അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് വയറിലടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
 

Image credits: Getty
Malayalam

സോയാബീൻസ്

100 ഗ്രാം സോയാബീനില്‍ 36 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇവ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വ്യായാമം ചെയ്യാനുള്ള ഊര്‍ജം ലഭിക്കാനും സഹായിക്കും. 

Image credits: Getty
Malayalam

ബദാം

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ തുടങ്ങിയവ അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. 

Image credits: Getty

ഈ പോഷകങ്ങളുടെ കുറവ് തലമുടി കൊഴിച്ചിലിന് കാരണമാകും

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍

ഓട്സ് കഴിച്ചാൽ ഈ രോ​​ഗങ്ങളെ അകറ്റി നിർത്താം

ചക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ