നല്ല ആരോഗ്യം ലഭിക്കണമെങ്കിൽ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ ഭക്ഷണങ്ങൾ കഴിക്കൂ.
ബദാം, അണ്ടിപ്പരിപ്പ്, മത്തങ്ങ വിത്ത്, സൂര്യകാന്തി വിത്ത് എന്നിവ കഴിക്കുന്നത് സെറോടോണിൻ ഉത്പാദനം കൂട്ടാനും നല്ല മാനസികാരോഗ്യം ലഭിക്കാനും സഹായിക്കുന്നു.
ഓട്സിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറച്ച് നല്ല മാനസികാരോഗ്യം ലഭിക്കാൻ സഹായിക്കുന്നു.
പഴത്തിൽ വിറ്റാമിൻ ബി6 ധാരാളമുണ്ട്. ഇത് ഡോപാമൈൻ, സെറോടോണിൻ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല മാനസികാരോഗ്യം ലഭിക്കാനും ദിവസവും തൈര് കഴിക്കുന്നത് നല്ലതാണ്.
വീക്കം, സമ്മർദ്ദം എന്നിവ കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ദിവസവും ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്.
സാൽമൺ, അയല പോലുള്ള കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും മൂഡ് സ്വിങ്സ് അകറ്റാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ചൂടുകാലമാണ്, ദാഹം അകറ്റാൻ ഈ പഴങ്ങൾ കഴിച്ചോളൂ
ഫ്രിഡ്ജിൽ വെച്ച ചോറ് എത്ര ദിവസം വരെ ഉപയോഗിക്കാം? അറിയാം ഇക്കാര്യങ്ങൾ
ക്യാരറ്റ് പതിവായി കഴിച്ചോളൂ, ഗുണങ്ങളിൽ കേമൻ
വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണങ്ങൾ ഇതൊക്കെ