ബാക്കി വന്ന ചോറ് ഫ്രിഡ്ജിൽ വെച്ച് പിറ്റേദിവസം ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇങ്ങനെ വെക്കുന്ന ചോറ് എത്ര നേരം ഫ്രഷായി ഇരിക്കുമെന്ന് അറിയേണ്ടത് പ്രധാനമാണ്.
food Mar 05 2026
Author: Anooja Nazarudheen Image Credits:Getty
Malayalam
എത്ര ദിവസം സൂക്ഷിക്കാം?
ചോറ് കൂടുതൽ നേരം ഫ്രിഡ്ജിൽ വെക്കുന്നത് ബാക്ടീരിയ വളരാൻ ഇടയാക്കും. ഇത് ഭക്ഷ്യവിഷബാധയ്ക്ക് വരെ കാരണമായേക്കാം. ഓരോ തരം ചോറും ഫ്രിഡ്ജിൽ എത്ര നേരം വരെ സൂക്ഷിക്കാം എന്ന് നോക്കാം.
Image credits: Getty
Malayalam
വെള്ളച്ചോറ്
വെള്ളച്ചോറാണ് ഫ്രിഡ്ജിൽ വെക്കുന്നതെങ്കിൽ, അത് 24 മുതൽ 48 മണിക്കൂറിനുള്ളിൽ കഴിക്കണം. വെള്ളച്ചോറിൽ മറ്റ് ചേരുവകൾ ഒന്നും ചേർക്കാത്തതുകൊണ്ട് പെട്ടെന്ന് രാസപ്രവർത്തനങ്ങൾ നടക്കില്ല.
Image credits: Getty
Malayalam
പച്ചക്കറികളും മസാലയും ചേർത്ത ചോറ്
പച്ചക്കറികളും മസാലയും ചേർത്ത ചോറ് 24 മണിക്കൂറിനുള്ളിൽ കഴിച്ചുതീർക്കണം. കാരണം, ഇതിൽ ചേർത്ത പച്ചക്കറികൾ വേഗത്തിൽ കേടാകാനും സാധ്യതയുണ്ട്.
Image credits: Getty
Malayalam
തൈരോ പാലോ ചേർത്ത ചോറ്
തൈരോ പാലോ ചേർത്ത ചോറ് 12 മുതൽ 24 മണിക്കൂറിൽ കൂടുതൽ നേരം ഫ്രിഡ്ജിൽ വെക്കരുത്. കാരണം ഇത് വളരെ വേഗം ചീത്തയാകും. ഇതിന് ഒരുതരം പുളിച്ച മണം വരാൻ തുടങ്ങും.
Image credits: Getty
Malayalam
ചീത്തയായ ചോറ് എങ്ങനെ തിരിച്ചറിയാം?
ചോറിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ അത് കഴിക്കരുത്:
അസാധാരണമായ പുളിച്ച മണം.
ഒട്ടിപ്പിടിക്കുന്നതോ നനഞ്ഞതോ ആയ പരുവം.
Image credits: Getty
Malayalam
ചോറിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ അത് കഴിക്കരുത്:
രുചിയിൽ വ്യത്യാസം.
മുകളിൽ വെള്ള/പച്ച പാടുകൾ കാണുക. ഇങ്ങനെയുള്ള ചോറ് കഴിക്കുന്നത് വയറുവേദന, ഛർദ്ദി, വയറിളക്കം, ഭക്ഷ്യവിഷബാധ എന്നിവയ്ക്ക് കാരണമാകും.
Image credits: Getty
Malayalam
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക