ഗ്രീൻ ടീയിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീ കുടിക്കുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട അബദ്ധങ്ങൾ ഇതാണ്.
food Oct 29 2025
Author: Ameena Shirin Image Credits:Getty
Malayalam
വെറുംവയറ്റിൽ കുടിക്കരുത്
രാവിലെ എഴുന്നേറ്റയുടനെ വെറുംവയറ്റിൽ ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു. എന്തെങ്കിലും കഴിച്ചതിന് ശേഷം കുടിക്കുന്നതാണ് നല്ലത്.
Image credits: Getty
Malayalam
അമിതമാകരുത്
ഗ്രീൻ ടീയിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും അമിതമായി ഇത് കുടിക്കുന്നത് ഒഴിവാക്കണം. ദിവസവും രണ്ട് കപ്പിൽ കൂടുതൽ കുടിക്കാൻ പാടില്ല.
Image credits: Getty
Malayalam
രാത്രിയിൽ കുടിക്കുന്നത്
ഗ്രീൻ ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. രാത്രി സമയങ്ങളിൽ ഇത് കുടിക്കുന്നത് ഉറക്കത്തെ ബാധിക്കുന്നു. ഉറങ്ങുന്നതിന് 2 മണിക്കൂർ മുന്നേ കുടിക്കാം.
Image credits: Getty
Malayalam
ഭക്ഷണം കഴിച്ചതിന് ശേഷം
ഭക്ഷണം കഴിച്ച് കഴിഞ്ഞയുടനെ ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കണം. ഇത് ഭക്ഷണത്തിന്റെ ഗുണങ്ങൾ ലഭിക്കുന്നത് നഷ്ടപ്പെടാൻ കാരണമാകുന്നു.
Image credits: Getty
Malayalam
തിളയ്ക്കുന്ന വെള്ളം
തിളയ്ക്കുന്ന വെള്ളത്തിൽ ചായപ്പൊടി ഇടുന്നത് ഒഴിവാക്കാം. പകരം വെള്ളം തിളച്ചുകഴിഞ്ഞ് ചൂട് കുറച്ചതിന് ശേഷം പൊടിയിടുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ചായയുടെ ഗുണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
Image credits: Getty
Malayalam
മരുന്ന് കഴിക്കുന്നവർ
ബിപി, ഷുഗർ തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അതേസമയം ഡോക്ടറുടെ നിർദ്ദേശപ്രകാരം കുടിക്കാവുന്നതാണ്.
Image credits: Getty
Malayalam
പുനരുപയോഗിക്കുന്നത്
ഉപയോഗിച്ച ടീ ബാഗ് പുനരുപയോഗിക്കുന്നത് ഗുണത്തേയും രുചിയേയും ബാധിക്കുന്നു. എപ്പോഴും ഫ്രഷായിട്ടുള്ളത് ഉപയോഗിക്കുന്നതാണ് നല്ലത്.