തലമുടി കൊഴിച്ചിൽ രൂക്ഷമാണെങ്കിൽ, ഈ ഭക്ഷണങ്ങൾ ഉടൻ തന്നെ ഒഴിവാക്കണം.
അമിതമായി പഞ്ചസാര കഴിക്കുന്നത് ഇൻസുലിൻ അളവ് കൂട്ടും. ഇത് ഇൻസുലിൻ റെസിസ്റ്റൻസിന് കാരണമാകും. ഇത് മുടി കൊഴിച്ചിൽ കൂട്ടുകയും ചെയ്യും.
ബ്രെഡ്, ബിസ്കറ്റ് തുടങ്ങിയ കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം തലമുടി കൊഴിച്ചിലിന് കാരണമാകാം.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന ഉയർന്ന അളവിലുള്ള അനാരോഗ്യകരമായ കൊഴുപ്പ് തലമുടി കൊഴിച്ചിലിന് കാരണമാകും.
ജങ്ക് ഫുഡിൽ കൊഴുപ്പും സോഡിയവും പ്രിസർവേറ്റീവുകളും ധാരാളമുണ്ട്. ഇത് മുടി ദുർബലമാവാനും കൊഴിയാനും കാരണമാകും.
ഡയറ്റ് സോഡയിൽ അസ്പാർട്ടേം പോലുള്ള കൃത്രിമ മധുരങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിലിന് കാരണമാകും.
ഗ്ലൈസമിക് സൂചിക കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് തലമുടിയുടെ ആരോഗ്യത്തിന് നല്ലത്.
അമിതമായ മദ്യപാനം ശരീരത്തിലെ പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടയും. ഇത് മുടി കൊഴിയാന്‍ കാരണമാകും.
ഏലയ്ക്കയുടെ ഗുണങ്ങളും ഉപയോഗങ്ങളും അറിയാം
ഇളനീരിൽ ചിയ സീഡ് ചേർത്ത് കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
നല്ല ദഹനം ലഭിക്കാൻ നിർബന്ധമായും കഴിക്കേണ്ട പഴങ്ങൾ
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട ഹെൽത്തി ഫുഡുകൾ