ഫാറ്റി ലിവർ രോഗമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുണ്ടാകും. അതിനാല്‍ ഇവ ഫാറ്റി ലിവർ രോഗികള്‍ ഒഴിവാക്കുക.
പതിവായി ജങ്ക് ഫുഡ് കഴിക്കുന്നത് കരളില്‍ കൊഴുപ്പടിയാന്‍ കാരണമാകും.
സോസേജ്, ബേക്കൻ, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ പതിവായി കഴിക്കുന്നതും ഫാറ്റി ലിവറിന് കാരണമായേക്കാം.
റെഡ് മീറ്റിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ റെഡ് മീറ്റ് അമിതമായി കഴിക്കാതിരിക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്.
സോഡ പോലെയുള്ള മധുരമുള്ള ശീതളപാനീയങ്ങൾ പതിവായി ഉപയോഗിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നന്നല്ല.
അമിത മദ്യപാനം കരളിന്‍റെ ആരോഗ്യം നശിപ്പിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഇവ ഫാറ്റി ലിവര്‍ രോഗത്തിനും കാരണമാകും. അതിനാല്‍ മദ്യപാനം പരമാവധി കുറയ്ക്കുക.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഭക്ഷണങ്ങള്‍
ക്യാരറ്റിന്റെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ
മത്തങ്ങ വിത്ത് സൂപ്പറാണ്, അറിയാം ആരോഗ്യഗുണങ്ങൾ
ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ